l o a d i n g

ഗൾഫ്

Breaking News: ഊര്‍ജ വിതരണം പുനഃസ്ഥാപിച്ചു: കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈന്‍ പൂര്‍ണ്ണ ശേഷിയില്‍ സജ്ജം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 12, 2026

ദമാം- സമീപകാലത്തുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് തടസ്സപ്പെട്ട കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനിലൂടെയുള്ള എണ്ണ വിതരണം പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിച്ചതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. പ്രതിദിനം 7 ദശലക്ഷം ബാരല്‍ എണ്ണ പമ്പ് ചെയ്യാനുള്ള ശേഷിയാണ് പൈപ്പ് ലൈന്‍ ഇപ്പോള്‍ വീണ്ടെടുത്തിരിക്കുന്നത്. സാങ്കേതികവും പ്രവര്‍ത്തനപരവുമായ വെല്ലുവിളികളെ അതിവേഗം അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തെത്തുടര്‍ന്ന് മനീഫ എണ്ണപ്പാടത്തുനിന്നുള്ള ഉല്‍പാദനത്തില്‍ പ്രതിദിനം ഏകദേശം 3,00,000 ബാരലിന്റെ കുറവുണ്ടായിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത് പൂര്‍ണ്ണസ്ഥിതിയിലാക്കാന്‍ സാധിച്ചതായി മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം, ഖുറൈസ് എണ്ണപ്പാടത്തെ ഉല്‍പാദന ശേഷി പൂര്‍ണ്ണമായി വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അരാംകോയുടെയും രാജ്യത്തെ ഊര്‍ജ്ജ സംവിധാനത്തിന്റെയും കാര്യക്ഷമതയും പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനുള്ള കരുത്തുമാണ് ഈ അതിവേഗ തിരിച്ചുവരവ് തെളിയിക്കുന്നത്. ആഭ്യന്തര, ആഗോള വിപണികളിലേക്കുള്ള എണ്ണ വിതരണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനും ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിരത നിലനിര്‍ത്താനും ഈ നടപടി സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും വിതരണ ശൃംഖല മുടങ്ങില്ലെന്ന ഉറപ്പാണ് ഇതിലൂടെ നല്‍കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 9-നാണ് രാജ്യത്തെ ഊര്‍ജ്ജ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതായി മന്ത്രാലയം വെളിപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനിലെ പമ്പിംഗ് ശേഷിയില്‍ 7,00,000 ബാരലിന്റെ കുറവുണ്ടായിരുന്നു. കൂടാതെ മനീഫ, ഖുറൈസ് എണ്ണപ്പാടങ്ങളില്‍ നിന്ന് 3,00,000 ബാരല്‍ വീതം ഉല്‍പാദന നഷ്ടവും സംഭവിച്ചിരുന്നു. ഈ തടസ്സങ്ങളാണ് ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026