റിയാദ്: 'രക്തം ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ' എന്ന സന്ദേശവുമായി ഐ.സി.എഫ് സൂലൈ ഡിവിഷന്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് വാരാന്ത്യ അവധി ദിനത്തിലാണ് ക്യാമ്പ് ഒരുക്കിയത്.
സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ ക്യാമ്പില്‍ പങ്കാളികളായി. ഐ.സി.എഫ് ഡിവിഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ സന്നദ്ധസേവനത്തിന് മുന്നോട്ടുവന്നത് ക്യാമ്പിന് ഊര്‍ജ്ജമേകി. ഡിവിഷനിലെ വിവിധ യൂണിറ്റ് പ്രതിനിധികളും ആര്‍.എസ്.സി സൂലൈ അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.
ഐ.സി.എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൗക്കത്ത്, അഷ്റഫ് ബാഖവി, അസീസ്, സഫീര്‍, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Related News