l o a d i n g

ഗൾഫ്

ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; പാകിസ്താനില്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് സാധ്യതയെന്ന് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 15, 2026

വാഷിംഗ്ടണ്‍/ദുബായ്: ഇറാനുമായുള്ള യുദ്ധം അവസാന ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ പാകിസ്താനില്‍ വെച്ച് ഇറാനുമായി രണ്ടാം ഘട്ട നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളില്‍ യുഎസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല.

ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടാം ദിവസവും തുടരുകയാണ്. ഇറാനിലേക്കും പുറത്തേക്കുമുള്ള സമുദ്ര വ്യാപാരം പൂര്‍ണ്ണമായും തടഞ്ഞതായി യുഎസ് സൈന്യം അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നത് ആഗോള തലത്തില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്.

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ഐഎംഎഫ്

ഇറാന്‍ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളവിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നല്‍കി. എണ്ണ വിപണിയിലെ തടസ്സങ്ങള്‍ തുടരുന്നത് ആഗോള സാമ്പത്തിക വളര്‍ച്ചയെ 3.1 ശതമാനത്തില്‍ നിന്ന് 2 ശതമാനത്തിലേക്ക് താഴ്ത്തുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.

സംഘര്‍ഷം നീണ്ടുനിന്നാല്‍ ക്രൂഡ് ഓയില്‍ വില 2026-ല്‍ ശരാശരി 110 ഡോളറായും 2027-ല്‍ 125 ഡോളറായും ഉയരും. നിലവിലെ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 100 ഡോളറായി തുടരാനും ആഗോള വളര്‍ച്ച 2.5 ശതമാനമായി കുറയാനും സാധ്യതയുണ്ട്. യുദ്ധം പെട്ടെന്ന് അവസാനിക്കുകയാണെങ്കില്‍ 2026 രണ്ടാം പകുതിയോടെ എണ്ണവില 82 ഡോളറില്‍ എത്തിയേക്കാം.

ഊര്‍ജ്ജ വിതരണത്തിലെ തടസ്സങ്ങളും യുദ്ധം അവസാനിക്കുന്നതിലെ അനിശ്ചിതത്വവും കാരണം ലോകം ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയര്‍ ഗോറിഞ്ചാസ് പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026