l o a d i n g

ഗൾഫ്

അമേരിക്ക-ഇറാന്‍ ചര്‍ച്ച: മധ്യസ്ഥശ്രമങ്ങളുമായി പാക് പ്രധാനമന്ത്രി സൗദിയിലേക്കും തുര്‍ക്കിയിലേക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 15, 2026

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ ആഴ്ച സൗദി അറേബ്യയും തുര്‍ക്കിയും സന്ദര്‍ശിക്കും. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നിലനില്‍ക്കെ, ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടാനാണ് പാകിസ്താന്റെ നീക്കം.

മധ്യസ്ഥ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളെക്കുറിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തനിക്ക് വിശദീകരണം നല്‍കിയതായി പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രസ്താവനയില്‍ അറിയിച്ചു. സമാധാന പ്രക്രിയ നിലനിര്‍ത്തുന്നതിന് അമേരിക്കയുമായും ഇറാനുമായും മറ്റ് പ്രമുഖ രാജ്യങ്ങളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫും തമ്മില്‍ ഞായറാഴ്ച നടന്ന 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞിരുന്നു. എങ്കിലും, ചര്‍ച്ചകള്‍ തുടരുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഐക്യരാഷ്ട്രസഭയും പിന്തുണച്ചു.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്താനില്‍ വെച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. ആദ്യം യൂറോപ്പില്‍ ചര്‍ച്ചകള്‍ നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇസ്ലാമാബാദിലേക്ക് മാറ്റുകയായിരുന്നു. പാക് സൈനിക മേധാവി ആസിം മുനീറിന്റെ പ്രവര്‍ത്തനങ്ങളെ ട്രംപ് പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയുടെ സമയം, പ്രതിനിധി സംഘം എന്നിവയില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസും ഇസ്രായേലും ഇറാനു മേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മേഖലയില്‍ ആശങ്ക ഒഴിയുന്നില്ല. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി തടഞ്ഞതിന് മറുപടിയായി യുഎസ് സൈന്യം ഇറാന്‍ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുകയാണ്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.

'ഇത്രയും സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നം ആദ്യ ചര്‍ച്ചയില്‍ തന്നെ പരിഹരിക്കപ്പെടുമെന്ന് കരുതുന്നത് യാഥാര്‍ത്ഥ്യബോധമല്ല. ചര്‍ച്ചകള്‍ തുടരുകയും വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കുകയും വേണം,' യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാക്കന്‍ ഫിദാനും ഫോണിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തി. അമേരിക്കയുമായും ഇറാനുമായും ആശയവിനിമയത്തിനുള്ള വാതിലുകള്‍ തുറന്നുകിടക്കുന്നു എന്നത് ശുഭസൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026