l o a d i n g

ഗൾഫ്

പൗരന്മാരുടെ ഇറാന്‍, ഇറാഖ്, ലെബനന്‍ യാത്രാ വിലക്കിനു പിന്നില്‍ സുരക്ഷാ കാരണമെന്ന് യു.എ.ഇ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 1, 2026

അബുദാബി: മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാര്‍ക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യുഎഇ വിദേശകാര്യ മന്ത്രാലയം യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇറാന്‍, ഇറാഖ്, ലെബനന്‍ എന്നീ രാജ്യങ്ങളിലേക്കാണ് പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷ സാധ്യതകളും സുരക്ഷാ വെല്ലുവിളികളും മുന്‍നിര്‍ത്തിയാണ് ഈ നടപടി. പൗരന്മാരുടെ ജീവനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നീക്കം. ഈ രാജ്യങ്ങളില്‍ നിലവില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ പൗരന്മാരെ അപകടത്തിലാക്കിയേക്കാമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

യുഎഇ പൗരന്മാര്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിലവില്‍ ഈ രാജ്യങ്ങളില്‍ തങ്ങുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി എംബസികളുമായോ മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പറുമായോ ബന്ധപ്പെടണം.

മേഖലയിലെ മാറുന്ന സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാര്‍ക്ക് ആവശ്യമായ സേവനങ്ങളും വിവരങ്ങളും സമയബന്ധിതമായി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെയും സമാനമായ സാഹചര്യങ്ങളില്‍ യുഎഇ ഇത്തരത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026