റാബഗ്: ജിദ്ദയില്‍ നിന്നും 160 കിലോമീറ്റര്‍ ദൂരത്തുള്ള റാബഗിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസികളുടെ നേതൃത്വത്തില്‍ ഒ.ഐ.സി.സി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. റാബഗ് ഡോള്‍ഫിന്‍ റെസ്റ്റോറന്റില്‍ വെച്ച് ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഭാരവാഹികളായി പ്രസിഡന്റ്: ഹാരിസ് കക്കോടന്‍, വൈസ് പ്രസിഡന്റ്: ഷംഷാദ് (അല്‍ അമല്‍ ക്ലിനിക്ക്), ജനറല്‍ സെക്രട്ടറിമാര്‍: ഷാനവാസ് മാമ്പള്ളി, ലിബിന്‍ അങ്കമാലി, അനസ് പാഴേരി, സെക്രട്ടറിമാര്‍: സോജന്‍ ഫ്രാന്‍സിസ് മണ്ണുത്തി, ഫസലുല്‍ ഹഖ് വെളിമുക്ക്, ട്രഷറര്‍: ഷാജഹാന്‍ മാഞ്ചേരി തുവ്വൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. മാമദ് പൊന്നാനിയെ മുഖ്യ രക്ഷാധികാരിയായി നിശ്ചയിച്ചു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഏഴംഗ സമിതിയെയും ചുമതലപ്പെടുത്തി.
നിയുക്ത പ്രസിഡന്റ് ഹാരിസ് കക്കോടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒ.ഐ.സി.സി റീജിയണല്‍ പ്രസിഡന്റ് ഹക്കീം പാറക്കല്‍ ഉദ്ഘാടനം ചെയ്തു. മാമദ് പൊന്നാനി മെയ് ദിന സന്ദേശം നല്‍കി. പ്രദീപ് പയ്യന്നൂര്‍, ആസാദ് പോരൂര്‍, നൗഷാദ് ചാലിയാര്‍, ജലീഷ് കാളികാവ്, സമീര്‍ കാളികാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രാസംഗികര്‍ എടുത്തുപറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരത അംഗീകരിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് യോഗം വിലയിരുത്തി. ഷാനവാസ് മാമ്പള്ളി സ്വാഗതവും ഷാജഹാന്‍ മാഞ്ചേരി തുവ്വൂര്‍ നന്ദിയും പറഞ്ഞു.
Related News