തിരുവനന്തപുരം- പരാജയപ്പെട്ടാല്‍ വനവാസത്തിന് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിനെ ജനവാസത്തിലേക്ക് നയിച്ച് കേരളത്തിലെ വോട്ടര്‍മാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുരോഗമിക്കുമ്പോള്‍ സതീശന്‍ പറഞ്ഞതുപോലെ നൂറു സീറ്റിലേക്ക് അടുക്കുകയാണ് യു.ഡി.എഫ്.
ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്കാണ് സി.പി.എം നീങ്ങുന്നത്. പാര്‍ട്ടി തട്ടകമായ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പിന്നിട്ടുനില്‍ക്കെ, വോട്ടെടുപ്പില്‍ അതിശക്തമായ പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ചു എന്ന് വേണം കരുതാന്‍.
തലസ്ഥാനത്തെ കെ.പി.സി.സി ആസ്ഥാനം ആഹ്ലാദത്തിമര്‍പ്പിലാണ്, എല്ലാ പ്രധാന നേതാക്കളും ഇവിടെയുണ്ട്. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ ഇവിടെയുണ്ട്.
സി.പി.എം കേന്ദ്രങ്ങള്‍ മൗനത്തിലാണ്. ഞെട്ടിക്കുന്ന പരാജയത്തെ ഉള്‍ക്കൊള്ളാനുള്ള തയാറെടുപ്പിലാണ് നേതാക്കളും അണികളും.
Related News