l o a d i n g

ഗൾഫ്

യുഡിഎഫ് വിജയം: പിണറായിയുടെ വര്‍ഗീയ പ്രീണനത്തിനും വ്യക്തിപൂജയ്ക്കുമുള്ള തിരിച്ചടിയെന്ന് പ്രവാസി വെല്‍ഫെയര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2026

ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം കരസ്ഥമാക്കിയ ഐക്യ ജനാധിപത്യ മുന്നണിയെ (യുഡിഎഫ്) പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി അഭിനന്ദിച്ചു. വെള്ളാപ്പള്ളിയെപ്പോലെ നിരന്തരം വര്‍ഗീയ വിഷം തുപ്പുന്ന ജാതിക്കോമരങ്ങള്‍ക്ക് കുടപിടിച്ച ഇടതുമുന്നണിയുടെ ഭൂരിപക്ഷ വര്‍ഗീയ പ്രീണന നയത്തിന് കേരള ജനത ഒറ്റക്കെട്ടായി നല്‍കിയ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടിയുടെ ആദര്‍ശ വ്യതിയാനത്തിലും ജീര്‍ണതയിലും മനംമടുത്ത യഥാര്‍ത്ഥ ഇടതുപക്ഷ വിശ്വാസികള്‍ പോലും ഇത്തവണ യുഡിഎഫിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും കമ്മിറ്റി വിലയിരുത്തി.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയങ്ങളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെയും അനന്തരഫലമായാണ്. മുഖ്യമന്ത്രിയെ ബാധിച്ച 'രാജാപ്രേതവും', പാര്‍ട്ടിയെ പാടെ മറന്നുകൊണ്ട് കേവല വ്യക്തിപൂജയിലേക്ക് തരംതാഴ്ന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യവുമാണ് ഇടതുപക്ഷത്തിന്റെ ഈ ദയനീയ പരാജയത്തിന് കാരണമായതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പരാജയത്തില്‍ ജനങ്ങള്‍ക്കല്ല, മറിച്ച് പാര്‍ട്ടിക്കാണ് തെറ്റുപറ്റിയതെന്ന് യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ സിപിഎം നേതൃത്വം തയ്യാറാവണം. തെറ്റുകള്‍ മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍, പശ്ചിമ ബംഗാളില്‍ പാര്‍ട്ടിക്ക് സംഭവിച്ച അതേ ഗതി തന്നെയാകും കേരളത്തിലും അവരെ കാത്തിരിക്കുന്നതെന്നും പ്രവാസി വെല്‍ഫെയര്‍ മുന്നറിയിപ്പ് നല്‍കി.

യുഡിഎഫിന്റെ ഈ ഐതിഹാസിക വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തുന്നതായി പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി റഹീം പാപ്പിനിശ്ശേരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. വരും നാളുകളില്‍ ജനക്ഷേമത്തിലൂന്നിയ മികച്ച ഭരണം കാഴ്ചവെക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും നേതാക്കള്‍ ആശംസിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026