കോട്ടയം: വെള്ളാപ്പള്ളിയുടെ ഇടപെടല്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീണ്ടു പോകാതിരിക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
വെള്ളാപ്പള്ളിയുടെ നിലവാരമല്ല തന്റേത്. വെള്ളാപ്പള്ളിയുടെ ഇടപെടല്‍ ദൂഷ്യം ചെയ്യുമെന്നത് എല്‍ഡിഎഫ് കരുതിയിരിക്കണമായിരുന്നു. എന്‍എസ്എസുമായുള്ള പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഗണേഷ് കുമാറിന് തിരിച്ചടിയായെന്നും കൂടതല്‍ പേരെ വിജയിപ്പിച്ചത് ബിജെപിയുടെ നേട്ടമായി കാണുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു
എന്‍എസ്എസ് സഹായം യുഡിഎഫിന് കിട്ടിയിട്ടുണ്ട്. അനുഭവ സമ്പത്തുള്ളവര്‍ മുഖ്യമന്ത്രിയാകണമെന്നാണ് അഭിപ്രായം. വി.ഡി സതീശനോട് എതിര്‍പ്പില്ല. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് മാത്രമാണ് എതിര്‍പ്പ്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീണ്ടു പോകാതിരിക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍എസ്എസ് ആരുടെയും പേര് പറയില്ലെന്നും സമദൂരം നിലപാട് തുടരുമെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
Related News