l o a d i n g

സാംസ്കാരികം

സൗദി സിനിമാ വിപണിയില്‍ കുതിപ്പ്: ഒരാഴ്ചത്തെ വരുമാനം 2.6 കോടി റിയാല്‍ കടന്നു, പാട്രിയട്ടും തിളങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 6, 2026

ജിദ്ദ- 2026 ഏപ്രില്‍ 26 മുതല്‍ മെയ് 2 വരെയുള്ള കാലയളവില്‍ സൗദി അറേബ്യയിലെ സിനിമാ തിയേറ്ററുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഫിലിം അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2.61 കോടി റിയാലിന്റെ ടിക്കറ്റ് വരുമാനമാണ് ഈ ഒരാഴ്ച കൊണ്ട് നേടിയത്. മലയാളം സിനിമ പാട്രിയറ്റും മികച്ച പ്രകടനം കാഴ്ചവെച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രദര്‍ശിപ്പിച്ച 43 ചിത്രങ്ങള്‍ക്കായി ഏകദേശം 4,75,800 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. സൗദിയിലെ വിനോദ മേഖലയുടെ വളര്‍ച്ചയും സിനിമാ സംസ്‌കാരത്തോടുള്ള ജനങ്ങളുടെ താല്‍പ്പര്യവുമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ 'മൈക്കല്‍' എന്ന സിനിമയാണ് ബോക്‌സ് ഓഫീസില്‍ ഒന്നാമതെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ 1.32 കോടി റിയാല്‍ വരുമാനം നേടിയ ചിത്രം 2,05,000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്തുള്ള 'ദ ഡെവിള്‍ വിയേഴ്‌സ് പ്രാഡ 2' 65 ലക്ഷം റിയാല്‍ വരുമാനം നേടി. മൂന്നാം സ്ഥാനത്തുള്ള ഈജിപ്ഷ്യന്‍ ചിത്രം 'ബര്‍ഷാമ' റിലീസ് ചെയ്തത് മുതല്‍ ഇതുവരെ 3.29 കോടി റിയാല്‍ സമാഹരിച്ചു; ഇതില്‍ 35 ലക്ഷം റിയാല്‍ കഴിഞ്ഞ ഒരാഴ്ചത്തെ മാത്രം വരുമാനമാണ്.

പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ ചിത്രങ്ങളുടെ ശക്തമായ സാന്നിധ്യമാണ് സൗദി തിയേറ്ററുകളില്‍ ദൃശ്യമായത്. അറബിക് ചിത്രങ്ങളായ 'സഫാ അല്‍ തഗമോ', 'ഷബാബ് അല്‍ ബോംബ് 3' എന്നിവ മികച്ച പ്രകടനം തുടരുമ്പോള്‍, 'ഡീപ് വാട്ടര്‍', 'ദ മമ്മി' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളും കാണികളെ ആകര്‍ഷിക്കുന്നു. കൂടാതെ 'സൂപ്പര്‍ മാരിയോ ഗാലക്‌സി മൂവി', 'പേട്രിയറ്റ്', 'ഗോട്ട്' എന്നീ ചിത്രങ്ങളും കഴിഞ്ഞ ആഴ്ചയിലെ മികച്ച കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ചു.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026