l o a d i n g

ഇന്ത്യ

വിജയ് ഗവര്‍ണറെ കണ്ടു, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു, ടി.വി.കെക്ക് കോണ്‍ഗ്രസ് പിന്തുണ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 6, 2026

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷന്‍ വിജയ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ബുധനാഴ്ച വൈകുന്നേരം രാജ്ഭവനിലെത്തിയ വിജയ്, തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചു. കലൈജ്ഞര്‍ കരുണാനിധിക്കും ജയലളിതയ്ക്കും ശേഷം തമിഴ് രാഷ്ട്രീയത്തില്‍ ഒരു വലിയ മാറ്റത്തിന് ഇതോടെ കളമൊരുങ്ങിയിരിക്കുകയാണ്.

കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു

234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയ ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകള്‍ തികയ്ക്കാന്‍ 10 സീറ്റുകളുടെ കുറവാണുള്ളത്. ഇതിനിടെ, 5 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ്യുടെ അംഗബലം 113 ആയി ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും വിജയ് ഫോണില്‍ വിളിച്ച് നന്ദി അറിയിക്കുകയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. ടി.വി.കെ - കോണ്‍ഗ്രസ് സഖ്യം: ഡി.എം.കെ സഖ്യം വിട്ട് കോണ്‍ഗ്രസ് വിജയ്യോടൊപ്പം ചേരുന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

കോണ്‍ഗ്രസ് പിന്തുണ നല്‍കിയെങ്കിലും ഭൂരിപക്ഷത്തിന് ഇനിയും 5 സീറ്റുകള്‍ കൂടി ആവശ്യമാണ്. ഈ സാഹചര്യത്തില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി ടി.വി.കെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് കൂടിക്കാഴ്ച നടത്തി. 47 സീറ്റുകളുള്ള എ.ഐ.എ.ഡി.എം.കെ പിന്തുണ നല്‍കുകയാണെങ്കില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യ്ക്ക് സാധിക്കും. ഇക്കാര്യത്തില്‍ എ.ഐ.എ.ഡി.എം.കെ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുതിരക്കച്ചവടം ഒഴിവാക്കുന്നതിനായി വിജയ് തന്റെ 108 എം.എ.എല്‍മാരെയും മാമല്ലപുരത്തെ സ്വകാര്യ ആഡംബര റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് നിലവില്‍ റിസോര്‍ട്ട്. സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച് ഗവര്‍ണറുടെ ഔദ്യോഗിക അറിയിപ്പ് വന്നാലുടന്‍ എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ നിന്നും ചെന്നൈയിലേക്ക് തിരിക്കും.

മേയ് 7-ന് തന്റെ 'ദളപതി' മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രതീക്ഷയില്‍ ടി.വി.കെ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഭൂരിപക്ഷം സംബന്ധിച്ച കത്ത് ലഭിച്ചതായും ഉടന്‍ തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ് രാഷ്ട്രീയത്തിലെ ദശാബ്ദങ്ങള്‍ നീണ്ട ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച് ഒരു സിനിമാ താരം ഭരണത്തിലേറുന്നതിന്റെ ആവേശത്തിലാണ് ആരാധകരും അനുയായികളും.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026