l o a d i n g

സാംസ്കാരികം

ചരിത്രസ്മരണകളുണര്‍ത്തി സമീക്ഷയുടെ മെയ്ദിന വായന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 6, 2026

ജിദ്ദ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ കരുത്തിന്റെയും ദിശാബോധത്തിന്റെയും പ്രതീകമാണ് മെയ്ദിനമെന്ന് ഡോ. ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു. മെയ് ഒന്നിന് സംഘടിപ്പിക്കപ്പെട്ട സമീക്ഷയുടെ പ്രതിമാസ വായനയില്‍ മെയ്ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സി.ജെ. തോമസിന്റെ മെയ്ദിനത്തെക്കുറിച്ചുള്ള രചനയെ മുന്‍നിര്‍ത്തി സംസാരിച്ച അദ്ദേഹം, ലോക തൊഴിലാളി വര്‍ഗ്ഗത്തിന്റെ പോരാട്ടങ്ങളുടെയും വളര്‍ച്ചയുടെയും നാള്‍വഴികള്‍ സദസ്സുമായി പങ്കുവെച്ചു.

യോഗത്തില്‍ എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മുസാഫിര്‍ മെയ്ദിന ചിന്തകള്‍ അവതരിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സലാഹ് കാരാടന്‍, ഗായകന്‍ മിര്‍സ ഷെരീഫ്, നീനു വിവേക് എന്നിവര്‍ സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ മെയ്ദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.

തുടര്‍ന്ന് നടന്ന പ്രതിമാസ വായനയില്‍ നസീര്‍ വാവക്കുഞ്ഞ് (ദി ഡ്രീം - മുഹമ്മദ് അമാന്‍), റഫീഖ് പത്തനാപുരം (ഫാഷിസവും സംഘപരിവാറും - ഡോ. എം.കെ. മുനീര്‍), ഷാജു അത്താണിക്കല്‍ (ഇനിയുള്ള ദിവസങ്ങള്‍ - വീരാന്‍കുട്ടി), അനുപമ ബിജുരാജ് (ഇരിച്ചാല്‍ കാപ്പ് - ഷംസുദ്ദീന്‍ കുട്ടോത്ത്),
അയ്യൂബ് മുസ്ലിയാരാകത്ത് (ഷേക്സ്പിയറുടെ പ്രതിനായകന്മാര്‍), അസൈന്‍ ഇല്ലിക്കല്‍ (ഫുള്ളി ഓട്ടോമേറ്റഡ് ലക്ഷ്വറി കമ്മ്യൂണിസം - ആരോണ്‍ ബസ്താനി), അബീഷ് (അറ്റോമിക് ഹാബിറ്റ്‌സ് - ജെയിംസ് ക്ലിയര്‍) എന്നിവര്‍ തങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെച്ചു:

സെര്‍ജി ഐസന്‍സ്റ്റീന്‍ സംവിധാനം ചെയ്ത വിശ്വപ്രസിദ്ധ ചലച്ചിത്രം ''ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍'' നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും എങ്ങനെ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാകുന്നു എന്ന് അലി അരീക്കത്ത് വിവരിച്ചു. പോയ നൂറ്റാണ്ടുകളിലെ കേരളത്തിലെ ദളിത് തൊഴിലാളി സ്ത്രീകളുടെ ജീവിതകഥ പറഞ്ഞ മുഹ്സിന്‍ കാളികാവ്, ഒരു നാടന്‍ താരാട്ടുപാട്ടോടുകൂടി പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

ജിദ്ദയിലെ എന്‍. കംഫര്‍ട്ട് ഓഡിറ്റോറിയത്തില്‍ സമീക്ഷ ചെയര്‍മാന്‍ ഹംസ മദാരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അസൈന്‍ ഇല്ലിക്കല്‍ സ്വാഗതവും ബിജുരാജ് രാമന്തളി നന്ദിയും പറഞ്ഞു.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026