l o a d i n g

ബിസിനസ്

ലുലു സൗദിയില്‍ മെയ് 12 വരെ ചക്കവിരുന്ന്; ഇരുപതിലധികം ചക്ക ഇനങ്ങളും വിഭവങ്ങളും

Thumbnail

റിയാദ്: ചക്കയുടെ വൈവിധ്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ചക്കവിരുന്നിന് തുടക്കമായി. മുമ്പ് കാണാത്ത വിധത്തിലുള്ള വൈവിധ്യമാര്‍ന്ന ചക്കയിനങ്ങളും ചക്ക വിഭവങ്ങളുമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിരുന്നാണ് ലുലു ഒരുക്കിയിരിക്കുന്നത്.

കേരളത്തിന്റെ സ്വന്തം സിന്ദൂര്‍ വരിക്ക, കംബോഡിയ റെഡ്, തേന്‍ വരിക്ക, ദുരിയന്‍, മുള്ളന്‍ ചക്ക, ആഞ്ഞിലി ചക്ക, മഹാബലി, താമര ചക്ക, മലേഷ്യന്‍ യെല്ലോ, ജെയ്പാല്‍ യെല്ലോ, മുട്ടം വരിക്ക എന്നിവയ്ക്കൊപ്പം ശ്രീലങ്കന്‍ ചക്ക ഇനങ്ങളും ശ്രീലങ്കന്‍ ബ്രഡ് ഫ്രൂട്ടും (കടച്ചക്ക) ഉള്‍പ്പെടെ 21 വ്യത്യസ്ത തരം ഇനങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഇവയ്ക്ക് പുറമെ ചക്ക കൊണ്ടുണ്ടാക്കിയ വിവിധ രുചിക്കൂട്ടുകളും വിരുന്നിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക, പോഷകഗുണങ്ങളുടെ കാര്യത്തിലും മുന്‍പന്തിയിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്നത് ഇതിന്റെ പ്രത്യേകതയാണ്. നാരുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചക്ക ആരോഗ്യകരമായ ഭക്ഷണശൈലിയില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. പുതിയ ജീവിതശൈലിയില്‍ ചക്കയുടെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഈ പരിപാടി സംഘടിപ്പിക്കുന്നത്.

മെയ് 12 വരെ സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ചക്കവിരുന്ന് ഉണ്ടായിരിക്കും.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News