l o a d i n g

ഇന്ത്യ

തമിഴകത്ത് ഭരണപ്രതിസന്ധി ഒഴിയുന്നു; വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ, സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 9, 2026

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നിര്‍ണ്ണായക വഴിത്തിരിവ്. മൂന്ന് ദിവസത്തിനിടെ മൂന്നാം തവണയും ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കറെ സന്ദര്‍ശിച്ച തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. വിസികെ (വിടുതലൈ ചിരുതൈകള്‍ കക്ഷി) വിജയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്നാട് രാഷ്ട്രീയത്തിലെ 'നമ്പര്‍ ഗെയിമിന്' അറുതിയാവുകയാണ്.

വെള്ളിയാഴ്ച രാജ്ഭവനിലെത്തിയാണ് വിജയ് ഗവര്‍ണറെ കണ്ടത്. ഭൂരിപക്ഷം തെളിയിക്കുന്ന 118 എംഎല്‍എമാരുടെ പിന്തുണ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തതെന്ന് ഗവര്‍ണറുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഐയുഎംഎല്‍, എഎംഎംകെ തുടങ്ങിയ കക്ഷികള്‍ വിജയുടെ മുന്നണിക്ക് പിന്തുണ നല്‍കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളിലും വിജയ് ഗവര്‍ണറെ കണ്ടിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അവകാശവാദം തള്ളുകയായിരുന്നു.

രണ്ട് എംഎല്‍എമാരുള്ള തിരുമാളവന്റെ വിസികെ വിജയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതാണ് ടിവികെയ്ക്ക് തുണയായത്. ഇതോടെ മാന്ത്രികസംഖ്യയായ 118 തികയ്ക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനുമുള്ള വഴി തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഇന്ന് ഗവര്‍ണറെ കണ്ട് എംഎല്‍എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറുമെന്നാണ് സൂചന.

ഡിഎംകെ-എഐഎഡിഎംകെ സഖ്യമുണ്ടായാല്‍ വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാളവനെ മുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകള്‍ എഐഎഡിഎംകെ തള്ളി. വെറും രണ്ട് സീറ്റുകള്‍ മാത്രമുള്ള വിസികെയുടെ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെയാണ് വിസികെ വിജയ് ക്യാമ്പിലേക്ക് നീങ്ങിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ടിവികെ ജനറല്‍ സെക്രട്ടറി ഇന്ന് ഗവര്‍ണറെ സന്ദര്‍ശിക്കുന്നതോടെ തമിഴ്നാട്ടിലെ പുതിയ ഭരണമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായേക്കും.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026