l o a d i n g

കേരള

കുട്ടികളിലെ പാലിയേറ്റീവ് കെയര്‍: ഐ.എം.എ 'ലിറ്റില്‍ സ്റ്റാര്‍' പദ്ധതിക്ക് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 13, 2026

കണ്ണൂര്‍: കുട്ടികളിലെ പാലിയേറ്റീവ് കെയര്‍ ചികിത്സാ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പേഷ്യന്റ് കെയര്‍ സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന 'ലിറ്റില്‍ സ്റ്റാര്‍' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആര്‍. രമേശ് നിര്‍വഹിച്ചു.

തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായിരുന്നു. ഐ.എം.എ ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ. മിനി ബാലകൃഷ്ണന്‍, ഐ.എം.എ പേഷ്യന്റ് കെയര്‍ സ്‌കീം കോഡിനേറ്റര്‍ ഡോ. സുല്‍ഫിക്കര്‍ അലി, ഡിസ്ട്രിക്റ്റ് ക്യാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് നാരായണന്‍ പുതുക്കോടി, പീഡിയാട്രിക് ഓങ്കോളജി ഡോക്ടര്‍മാരായ ഗോപകുമാര്‍, ജിതിന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി), കണ്ണൂര്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പ്രൊജക്റ്റ് നടപ്പാക്കുന്നത്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ മുതല്‍ തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വരെയുള്ള പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സര്‍ക്കാര്‍, ഇതര ഏജന്‍സികള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ സെന്ററുകളിലും പദ്ധതിയുടെ സേവനം ലഭ്യമാകും. കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ചികിത്സാസഹായത്തോടൊപ്പം പഠനസഹായവും സാന്ത്വന സഹായവും ഐ.എം.എയുടെ ചാരിറ്റി വിഭാഗമായ പേഷ്യന്റ് കെയര്‍ സ്‌കീം ഉറപ്പാക്കുന്നുണ്ട്.

ഫോട്ടോ അടിക്കുറിപ്പ്: ഐ.എം.എ ലിറ്റില്‍ സ്റ്റാര്‍ പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആര്‍. രമേശ് തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ച് നിര്‍വഹിക്കുന്നു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026