l o a d i n g

ഗൾഫ്

അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനം: വൈകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് സഹായ സമിതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 22, 2026

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് റിയാദിലെ അബ്ദുല്‍ റഹീം നിയമ സഹായ സമിതി അറിയിച്ചു. അബ്ദുല്‍ റഹീമിന്റെ ഇരുപത് വര്‍ഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

സൗദിയിലെ സര്‍ക്കാര്‍ മേഖല പെരുന്നാള്‍ അവധിയിലേക്ക് പ്രവേശിച്ചെങ്കിലും, പ്രധാനപ്പെട്ട വകുപ്പുകള്‍ ഈ ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരം. വാരാന്ത്യ അവധി കഴിഞ്ഞ് വരുന്ന ഞായറാഴ്ച മുതല്‍ മോചന നടപടികള്‍ കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോചനവുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങള്‍ ഏറേക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്ന് റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദിഖ് തുവൂര്‍ പറഞ്ഞു. ജയിലില്‍ നിന്നുള്ള വിടുതല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റില്‍ എക്‌സിറ്റ് വിസ അനുവദിക്കുകയുള്ളൂ. എന്നാല്‍, നിലവിലുള്ള പെരുന്നാള്‍ അവധി എക്‌സിറ്റ് വിസ ഉള്‍പ്പെടെയുള്ള അവസാനഘട്ട നടപടിക്രമങ്ങളെ ബാധിക്കുമോ എന്ന നേരിയ ആശങ്കയുണ്ടെന്ന് നിയമ സഹായ സമിതി ഭാരവാഹികള്‍ പങ്കുവെച്ചു.

ജയിലിലും മറ്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലും നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ എംബസിയും അഭിഭാഷകരും പവര്‍ ഓഫ് അറ്റോര്‍ണിയും നിയമ സഹായ സമിതിയും സംയുക്തമായി തുടരുന്നുണ്ട്.

വര്‍ഷങ്ങള്‍ പഴക്കമുള്ള കേസായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വാഭാവികമായ സമയതാമസം മാത്രമാണ് എടുക്കുന്നതെന്നും, ഇതില്‍ മറ്റ് അസ്വാഭാവികതകള്‍ ഒന്നുമില്ലെന്നും റിയാദ് റഹീം സഹായ സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026