l o a d i n g

ഗൾഫ്

തനിമ വളണ്ടിയര്‍മാര്‍ക്ക് ഹജ്ജ് സര്‍വീസ് പെര്‍മിറ്റ് ലഭിച്ചു, പരിശീലനം പൂര്‍ത്തിയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 22, 2026

ജിദ്ദ- തനിമയുടെ കീഴില്‍ സേവനനിരതരാകുന്ന ഭൂരിഭാഗം ഹജ്ജ് വളണ്ടിയര്‍മാര്‍ക്കും ഹജ്ജ് മന്ത്രാലയത്തില്‍നിന്നുള്ള അനുമതി പത്രം ലഭിച്ചു. അറഫയിലും മിനയിലും മുസ്ദലിഫയിലും സേവനമനുഷ്ഠിക്കുന്ന നൂറിലേറെ വളണ്ടിയര്‍മാര്‍ക്ക് ഇതിനകം പെര്‍മിറ്റ് ലഭിച്ചുവെന്നും ബാക്കിയുള്ളവര്‍ക്ക് അടുത്ത ദിവസം തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും വളണ്ടിയര്‍മാരുടെ അവസാനഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത തനിമ കേന്ദ്ര പ്രസിഡന്റ് എ.നജ്മുദ്ദീന്‍ അറിയിച്ചു.

പതിറ്റാണ്ടുകളായുള്ള തനിമയുടെ ഹജ്ജ് സര്‍വീസ് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും ആത്മാര്‍ഥമായും ഉത്തരവാദിത്തത്തോടെയും ദൌത്യം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം വളണ്ടിയര്‍മാരെ ഉണര്‍ത്തി.

കഴിഞ്ഞ വര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന വളണ്ടിയര്‍മാര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ കൂടുതല്‍ ആവേശത്തോടെയാണ് ഹജ്ജ് വളണ്ടിയര്‍മാര്‍ മിനിയിലേക്ക് തിരിക്കുന്നത്. കര്‍മങ്ങള്‍ക്കിടയില്‍ അവശരാകുന്ന ഹാജിമാരെ സേവിക്കുകയും അവരെ സുരക്ഷിതമായി ടെന്റുകളിലെത്തിക്കുകയുമാണ് വളണ്ടിയര്‍മാര്‍ക്ക് ചെയ്യാനുള്ളത്. വഴി അറിയാതെ ബുദ്ധിമുട്ടുന്ന ഹാജിമാരില്‍ ചിലര്‍ക്ക് ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും പലപ്പോഴും ടെന്റ് കണ്ടെത്താന്‍ കഴിയുക. ഇവര്‍ക്ക് മുന്നിലാണ് വീല്‍ ചെയറുമായും മറ്റു സംവിധാനങ്ങളുമായും വളണ്ടിയര്‍മാരുടെ സേവനമെത്തുക. ഹാജിമാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഒരു പോലെ സഹായകമാകുന്ന മൊബൈല്‍ ആപ്പും തനിമ പുറത്തിറക്കിയിട്ടുണ്ട്.

വിശുദ്ധ ഭൂമിയില്‍ എങ്ങനെ സഹായിക്കാമെന്നതിനെ കുറിച്ച് അവസാനഘട്ട പരിശീലനത്തില്‍ തനിമ ഹജ്ജ് -ഉംറ മൊബൈല്‍ ആപ്പ് ഇന്‍ ചാര്‍ജ് മുനീര്‍ ഇബ്രാഹിം ,വളണ്ടിയര്‍ സര്‍വീസ് ജനറല്‍ കണ്‍വീനര്‍ തമീം മമ്പാട്, ക്യാപ്റ്റന്‍ അബ്ശീര്‍ എന്നിവര്‍ വിശദീകരിച്ചു. ജനസേവനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഉത്തരവാദിത്തെ കുറിച്ചും തനിമ കേന്ദ്ര സമിതി അംഗം ശഫീഖ് നദ് വി നസീഹത്ത് നടത്തി.

സേവന രംഗത്തുള്ള മറ്റു വളണ്ടിയര്‍മാരുമായി സഹകരിച്ചും അധികൃതരുടെ നിര്‍ദേശങ്ങള്‍ യഥാസമയം അനുസരിച്ചും അച്ചടക്കത്തോടെ തനിമയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണമെന്ന് സമാപന പ്രസംഗത്തില്‍ തനിമ കേന്ദ്ര ജനറല്‍ സെക്രട്ടറി ഉമര്‍ ഫാറൂഖ് പാലോട് ഉണര്‍ത്തി.

ക്യാപ്ഷന്‍: 1. അവസാനഘട്ട പരിശീലനത്തില്‍ സംബന്ധിച്ച തനിമ ഹജ്ജ് വളണ്ടിയര്‍മാര്‍. 2. തനിമ ഹജ്ജ് വളണ്ടിയര്‍ പരിശീലനം കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026