ദമ്മാം: പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍-കാസര്‍ഗോഡ് ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അണ്ടര്‍-15 റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള നിരവധി ചെസ്സ് പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ ഇബ്രാഹിം റിസ്വാന്‍ ചാമ്പ്യനായി. റോഅ മുഹന്നദ് മജ്ദി രണ്ടാം സ്ഥാനവും അരുണ്‍ കാര്‍ത്തികേയന്‍ മൂന്നാം സ്ഥാനവും നേടി.
10 വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതീവ് കുമാരന്‍, ഹര്‍സിവ് ആദിത്യ, റിയാന്‍ സുബ്ബയ്യ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ടൂര്‍ണമെന്റാണ് ദമ്മാമില്‍ അരങ്ങേറിയത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ചെസ്സ് പ്രേമികള്‍ക്കും പ്രതിഭകള്‍ക്കുമായി ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് സംഘാടകര്‍ ചടങ്ങില്‍ അറിയിച്ചു.
സമാപന ചടങ്ങില്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷക്കീര്‍ ബിലാവിനകത്ത്, ഗാമ്പിറ്റ് ചെസ്സ് ക്ലബ് പ്രതിനിധി അഹമ്മദ് അല്‍ മിസ്രി എന്നിവര്‍ സംസാരിച്ചു. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സലിം, ഷമീം, ഫാത്തിമ ഹാഷിം, റജ്‌നാ അസ്ലം, ജാബിര്‍, ആഷിഫ് കൊല്ലം, ബിജു പൂതക്കുളം, റഹീം, റിഷാദ്, സജ്ന ഷക്കീര്‍, ജംഷാദ് അലി, നിസാര്‍, അസ്ലം പാറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Related News