l o a d i n g

കേരള

ഇന്ധനവില വീണ്ടും കൂട്ടി; ഡീസല്‍ വില കേരളത്തില്‍ 100 കടന്നു, നിത്യോപയോഗ സാധനങ്ങളുടെ വില കൂടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും രാജ്യത്തെ സാധാരണക്കാരുടെ പോക്കറ്റ് ചോര്‍ത്തുന്നു. ജനങ്ങള്‍ക്ക് വന്‍ തിരിച്ചടിയേകിക്കൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം ഇത് നാലാം തവണയാണ് വില കൂട്ടുന്നത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ എട്ട് രൂപയോളമാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

പുതുക്കിയ നിരക്ക് അനുസരിച്ച് ഇന്ന് മാത്രം പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ കേരളത്തില്‍ എല്ലായിടത്തും ഡീസല്‍ വില 100 രൂപ കടന്നു.

കേരളത്തിലെ പ്രധാന നഗരങ്ങളിലെ പുതിയ നിരക്കുകള്‍ (ലിറ്ററിന്): തിരുവനന്തപുരം: പെട്രോള്‍: 115.32 | ഡീസല്‍: 104.41, കോഴിക്കോട്: പെട്രോള്‍: 113.77 | ഡീസല്‍: 102.78, കൊച്ചി: പെട്രോള്‍: 113.61 | ഡീസല്‍: 102.52.

തുടര്‍ച്ചയായുണ്ടാകുന്ന ഈ വിലവര്‍ദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും പൊതുഗതാഗത ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുമെന്ന കടുത്ത ആശങ്കയിലാണ് പൊതുജനം. ഡീസല്‍ വില ഉയര്‍ന്നതോടെ ചരക്കുകടത്തു കൂലി കുത്തനെ കൂടും. ഇത് രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് വഴിതുരക്കും. പാല്‍, പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില വൈകാതെ തന്നെ വര്‍ദ്ധിച്ചു തുടങ്ങും. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍, വ്യാവസായിക ഉല്‍പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ മേഖലയിലും വിലക്കയറ്റം പ്രതിഫലിക്കും.

Latest News

  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026