l o a d i n g

ഗൾഫ്

പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; സമഗ്ര പ്രവാസി നയം രൂപീകരിക്കണമെന്ന് ആവശ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ (PLC) പ്രതിനിധികള്‍ മുഖ്യമന്ത്രി വി. ഡി. സതീശനുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക്, പ്രവാസി ക്ഷേമം മുന്‍നിര്‍ത്തിയുള്ള സമഗ്രമായ നിവേദനവും വ്യക്തിഗത പരാതികളും പ്രതിനിധികള്‍ കൈമാറി.

പ്രവാസികളുടെ പുനരധിവാസം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, തൊഴില്‍, നിക്ഷേപം, പുനഃസംയോജനം തുടങ്ങിയ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും സംസ്ഥാന ബജറ്റിലും ഉള്‍പ്പെടുത്തണമെന്നും ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിക്കുന്ന ഒരു സമഗ്ര പ്രവാസി നയരൂപീകരണം നടത്തണമെന്നും പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

യു.ഡി.എഫ് മാനിഫെസ്റ്റോയിലും ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട 13 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് കൂടിക്കാഴ്ചയില്‍ സമര്‍പ്പിച്ചത്: പ്രവാസി നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക കോര്‍പ്പറേഷന്‍ രൂപീകരിക്കുക, മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവാസികള്‍ക്കായി കെയര്‍ ഹോമുകള്‍ സ്ഥാപിക്കുക, ഡിജിറ്റല്‍ സംവിധാനങ്ങളും SOP (Standard Operating Procedure)-യും തയ്യാറാക്കി നിര്‍ദ്ദിഷ്ട പ്രവാസി പോലീസ് സ്റ്റേഷന്‍ അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കുക, ക്ഷേമനിധി അംഗത്വത്തിന് നിലവിലുള്ള 60 വയസ്സ് എന്ന പ്രായപരിധി എടുത്തുകളയുക, പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, ലോകകേരളസഭയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയും വര്‍ഷത്തിലൊരിക്കലെങ്കിലും പ്രവാസി സംഗമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്‍ ആര്‍ ഐ കമ്മീഷന്‍ നിയമം ഭേദഗതി ചെയ്ത് സമഗ്രമായി പരിഷ്‌കരിക്കുക, സൗദി അറേബ്യയിലെ നാസ്സര്‍ അല്‍ ഹാജിരി കമ്പനി ജീവനക്കാരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

പ്രവാസികളില്‍ നിന്നും ശേഖരിച്ച പെന്‍ഷന്‍ സംബന്ധമായ 135 വ്യക്തിഗത പരാതികള്‍ മുഖ്യമന്ത്രിക്ക് കൈമാറി. നിയമവും പദ്ധതി ചട്ടങ്ങളും പാലിക്കാതെ പ്രവാസി ക്ഷേമബോര്‍ഡ് കൈക്കൊണ്ട തീരുമാനങ്ങളിലെ പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് PLC അഭ്യര്‍ത്ഥിച്ചു.

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നും, ഇവ വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി പ്രവാസികളുടെ ഒരു യോഗം അടുത്തുതന്നെ വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശന്‍ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. കൂടിക്കാഴ്ചയില്‍ പ്രവാസി ലീഗല്‍ സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജിഹാംഗിര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍, PLC നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫോര്‍ വിമണ്‍ അഡ്വ. വഹീദ യു., ഭരണസമിതി അംഗങ്ങളായ നന്ദഗോപകുമാര്‍, നിയാസ് പൂജപ്പുര, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026