l o a d i n g

ഗൾഫ്

ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരുടെ സംഗമം ഷറഫിയ്യയില്‍ നടന്നു. ഔദ്യോഗിക അംഗീകാരത്തോടെയുള്ള വളണ്ടിയര്‍ കോറിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും പരിശീലനവും സംഗമത്തില്‍ നല്‍കി.

അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളിലെയും മശാഇര്‍ റെയില്‍വേയിലെയും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജിദ്ദയില്‍ നിന്നുള്ള വളണ്ടിയര്‍മാരെ വിന്യസിക്കും. തീര്‍ത്ഥാടകര്‍ക്കായി വിതരണം ചെയ്യുന്നതിനുള്ള കഞ്ഞിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും, അതിനായി പ്രത്യേക വിങ്ങിനെ ചുമതലപ്പെടുത്തിയതായും ഭാരവാഹികള്‍ അറിയിച്ചു. വനിതകള്‍ അടക്കമുള്ള വളണ്ടിയര്‍മാര്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് സജ്ജമായിരിക്കുന്നത്.

നേരത്തെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എണ്‍പതിനായിരത്തിലധികം ഇന്ത്യന്‍ തീര്‍ത്ഥാടകരെ സ്വീകരിച്ച് ആവശ്യമായ സഹായങ്ങളും ലഘുഭക്ഷണ വിതരണവും നടത്തി ജിദ്ദ കെഎംസിസി എയര്‍പോര്‍ട്ട് വിങ് സജീവ സാന്നിധ്യമായിരുന്നു. വനിതാ വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരുടെ മുഴുവന്‍ സമയ സേവന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു മാസമായി വിമാനത്താവളത്തില്‍ നടന്നുവരുന്നത്.

ഹജ്ജ് വളണ്ടിയര്‍ സംഗമം വി.പി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. റസാഖ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഹസ്സന്‍ ബത്തേരി, ലത്തീഫ് കാളരാന്തിരി, ഷബീര്‍ അലി എന്നിവര്‍ സംസാരിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും സാബില്‍ മമ്പാട് നന്ദിയും പറഞ്ഞു.

Latest News

പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു
പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു
May 25, 2026
ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്കും ഡോക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരിക്കും സ്വീകരണം
ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്കും ഡോക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരിക്കും സ്വീകരണം
May 25, 2026
പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; സമഗ്ര പ്രവാസി നയം രൂപീകരിക്കണമെന്ന് ആവശ്യം
പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; സമഗ്ര പ്രവാസി നയം രൂപീകരിക്കണമെന്ന് ആവശ്യം
May 25, 2026
കീര്‍ത്തജയ്ക്ക് റിയാദ് ടാക്കീസിന്റെ അനുമോദനം
കീര്‍ത്തജയ്ക്ക് റിയാദ് ടാക്കീസിന്റെ അനുമോദനം
May 25, 2026
 രാജീവ് ഗാന്ധിയുടെ ദര്‍ശനങ്ങള്‍ ഇന്നും രാജ്യത്തിന് വഴികാട്ടി -ഒഐസിസി റിയാദ് അനുസ്മരണ യോഗം
രാജീവ് ഗാന്ധിയുടെ ദര്‍ശനങ്ങള്‍ ഇന്നും രാജ്യത്തിന് വഴികാട്ടി -ഒഐസിസി റിയാദ് അനുസ്മരണ യോഗം
May 25, 2026
ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു
ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു
May 25, 2026
 ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
May 25, 2026
പി.കെ. കാദര്‍കുട്ടി ഹാജി അനുസ്മരണ സമ്മേളനവും പാലിയേറ്റീവ് വാഹന സമര്‍പ്പണവും നടത്തി
പി.കെ. കാദര്‍കുട്ടി ഹാജി അനുസ്മരണ സമ്മേളനവും പാലിയേറ്റീവ് വാഹന സമര്‍പ്പണവും നടത്തി
May 25, 2026
ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3,995 പുതിയ ഇന്ത്യന്‍ കമ്പനികള്‍ അംഗത്വം നേടി
ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3,995 പുതിയ ഇന്ത്യന്‍ കമ്പനികള്‍ അംഗത്വം നേടി
May 25, 2026
സില്‍വര്‍ ജൂബിലി എംബിഎ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്
സില്‍വര്‍ ജൂബിലി എംബിഎ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്
May 25, 2026