l o a d i n g

കേരള

പി.കെ. കാദര്‍കുട്ടി ഹാജി അനുസ്മരണ സമ്മേളനവും പാലിയേറ്റീവ് വാഹന സമര്‍പ്പണവും നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

ഇരിട്ടി (കണ്ണൂര്‍): പൊതുകാര്യപ്രസക്തനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന വള്ളിത്തോട് മുന്‍ ജമാഅത്ത് പ്രസിഡന്റ് പി.കെ. കാദര്‍കുട്ടി ഹാജിയുടെ 29-ാമത് അനുസ്മരണദിന സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും നടത്തി. വള്ളിത്തോട്ടിലുള്ള അദ്ദേഹത്തിന്റെ മകന്‍ മുസ്തഫ കീത്തടത്തിന്റെ ഭവനത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ഉമര്‍ മുഖ്താര്‍ ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും മണ്‍മറഞ്ഞുപോയ ഒരു മനുഷ്യനെ ഇന്നലെയെന്നപോലെ മറ്റുള്ളവരുടെ മനസ്സില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുവെങ്കില്‍, അത് ആ മനീഷിയുടെ ജീവിത നൈര്‍മ്മല്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിതാവിന്റെ സ്മരണയ്ക്കായി വള്ളിത്തോട്ടിലെ എസ്‌കെഎസ്എസ്എഫ് ചാരിറ്റി സാന്ത്വന കേന്ദ്രത്തിന് സംഭാവനയായി നല്‍കുന്ന പാലിയേറ്റീവ് വാഹനത്തിന്റെ താക്കോല്‍ദാന കര്‍മ്മം, ചെയര്‍മാന്‍ കൂടിയായ മകന്‍ മുസ്തഫ കീത്തടത്ത് നിര്‍വ്വഹിച്ചു. എസ്‌കെഎസ്എസ്എഫ് ശാഖാ സെക്രട്ടറി അലി ദാരിമി വാഹനം ഏറ്റുവാങ്ങി. കെ.പി. മുഹമ്മദ് അഷ്‌റഫ് കൂരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ കീത്തടത്ത് സ്വാഗതമാശംസിച്ചു. എം. ഹുസൈന്‍ കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടായി സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തുള്ള ദിനേശനെ ചടങ്ങില്‍ ആദരിച്ചു.

സലീം ബാഖവി, ഷൗക്കത്ത് മൗലവി, സമീര്‍ പി.കെ, കെ.പി. റാഫി, പി.സി. ജോസ്, ഇബ്രാഹിം മുണ്ടേരി, എന്‍. അശോകന്‍, മധു മാസ്റ്റര്‍, സുനീര്‍ മിസ്ബാഹി, എം. ബഷീര്‍, വാര്‍ഡ് മെമ്പര്‍മാരായ ടോം മാത്യു, ജമീല നാസര്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ കീത്തടത്ത് മറുപടി പ്രസംഗം നടത്തി. ഷഹീദ് പാറ്റക്കല്‍ നന്ദി രേഖപ്പെടുത്തി.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026