l o a d i n g

ഗൾഫ്

അല്ലാഹുവിന്റെ അതിഥികള്‍ക്ക് അത്യാധുനിക പരിചരണം; റോബോട്ടിക് ഹൃദയശസ്ത്രക്രിയയിലൂടെ തീര്‍ത്ഥാടകര്‍ക്ക് സൗഖ്യമൊരുക്കി കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026



മക്ക- തീര്‍ത്ഥാടകരുടെ ശാരീരിക സൗഖ്യവും ആത്മീയയാത്രയുടെ പൂര്‍ത്തീകരണവും ലക്ഷ്യമാക്കി കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകളുടെ കാരുണ്യസ്പര്‍ശം ലഭ്യമാക്കുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തിയ നിരവധി തീര്‍ഥാടകര്‍ക്കാണ് ഇവിടെ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ ഹൃദയശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഈ റോബോട്ടിക് ശസ്ത്രക്രിയകള്‍, രോഗബാധിതരായ തീര്‍ത്ഥാടകര്‍ക്ക് അതിവേഗം രോഗമുക്തി നല്‍കുകയും തടസ്സങ്ങളില്ലാതെ തങ്ങളുടെ വിശുദ്ധ കര്‍മ്മങ്ങളിലേക്ക് മടങ്ങാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഉസ്‌ബെക്കിസ്ഥാനില്‍ നിന്നെത്തിയ ഒരു തീര്‍ത്ഥാടകന് ഇത്തരത്തില്‍ വിജയകരമായി ധമനി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുവാന്‍ മെഡിക്കല്‍ സിറ്റിയിലെ വിദഗ്ദ്ധ സംഘത്തിന് സാധിച്ചു. നെഞ്ചിലെ അസ്ഥി പൂര്‍ണ്ണമായി തുറന്നുള്ള പരമ്പരാഗത ശസ്ത്രക്രിയക്ക് വിധേയനാകാന്‍ വിസമ്മതിച്ചിരുന്ന ഇദ്ദേഹം, റോബോട്ടിക് സാങ്കേതികവിദ്യയുടെ ലളിതവും സുരക്ഷിതവുമായ വശങ്ങളെക്കുറിച്ച് മനസ്സിലാക്കിയതോടെ ശസ്ത്രക്രിയയ്ക്ക് സമ്മതം മൂളുകയായിരുന്നു. ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ തീര്‍ത്ഥാടകന് വൈകാതെ തന്നെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ സാധിക്കുമെന്നും കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുഹമ്മദ് ഹബീബ് മാനി വ്യക്തമാക്കി.

സര്‍ജന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍, നെഞ്ചില്‍ വരുത്തുന്ന ചെറിയൊരു മുറിവിലൂടെ കടത്തിവിടുന്ന മൂന്ന് സൂക്ഷ്മമായ റോബോട്ടിക് കൈകള്‍ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത്. പരമ്പരാഗത ശസ്ത്രക്രിയകളില്‍നിന്ന് വ്യത്യസ്തമായി, ഇരുപത് മടങ്ങ് വലിയ ദൃശ്യങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന റെസല്യൂഷനുള്ള ക്യാമറകള്‍ റോബോട്ടില്‍ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ ശസ്ത്രക്രിയ അങ്ങേയറ്റം കൃത്യതയോടെയും സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. നിലവില്‍ സര്‍ജന്റെ പ്രാവീണ്യത്തെ പൂര്‍ണ്ണമായും ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ഈ സാങ്കേതികവിദ്യയില്‍, ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കൂടി സമന്വയിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ ശസ്ത്രക്രിയകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയമെടുക്കുമ്പോള്‍ റോബോട്ടിക് ശസ്ത്രക്രിയകള്‍ രണ്ട് മുതല്‍ നാല് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പരമ്പരാഗത ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികള്‍ക്ക് സുഖം പ്രാപിക്കാന്‍ 7 മുതല്‍ 10 ദിവസത്തെ ആശുപത്രിവാസം ആവശ്യമായി വരുമ്പോള്‍, റോബോട്ടിക് ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് 3 അല്ലെങ്കില്‍ 4 ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രി വിടാനാകും. ഈ ഹജ്ജ് സീസണിന്റെ തുടക്കം മുതല്‍ നിരവധി തീര്‍ത്ഥാടകര്‍ക്കാണ് വാല്‍വ് മാറ്റിവെക്കലും ധമനി മാറ്റിവെക്കലും ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ വിജയകരമായി നിര്‍വ്വഹിച്ചത്. രോഗമുക്തി നേടിയ തീര്‍ഥാടകര്‍ ഏവരും പൂര്‍ണ്ണ ആരോഗ്യത്തോടെയും ഹൃദയനിറവോടെയും തങ്ങളുടെ ആത്മീയയാത്ര പൂര്‍ത്തിയാക്കാന്‍ മടങ്ങിയതായും ഡോ. മുഹമ്മദ് ഹബീബ് മാനി പറഞ്ഞു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026