l o a d i n g

കേരള

എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ ആദരിച്ചു

Thumbnail

വണ്ടൂര്‍: ജി.സി.സി പള്ളിക്കുന്ന് മേഖല കെ.എം.സി.സി, 2025-2026 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പള്ളിക്കുന്ന് കാപ്പിച്ചാലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൈഫുദ്ദീന്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഇന്നത്തെ പൊതുവായ സാഹചര്യങ്ങള്‍ മോശമാണെന്നും, അതിലേക്ക് വഴുതി വീഴാതെ നാം നമ്മളെ ശ്രദ്ധിക്കണമെന്നും ഉന്നതങ്ങളില്‍ എത്തിച്ചേരാന്‍ വായന ശീലമാക്കണമെന്നും അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബൈജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ പണം ചെലവാക്കുമ്പോള്‍ അതിന്റെ ഉറവിടവും മാതാപിതാക്കളുടെ കഷ്ടപ്പാടുകളും തിരിച്ചറിയണമെന്നും, വിദ്യാഭ്യാസത്തെ മുഖമുദ്രയാക്കി മുറുകെപ്പിടിക്കണമെന്നും കെ.എച്ച്.എസ്.ടി.യു മുന്‍ സംസ്ഥാന പ്രസിഡന്റ് സി.ടി.പി. ഉണ്ണിമൊയ്തീന്‍ മാസ്റ്റര്‍ ഉത്ബോധിപ്പിച്ചു.

മുഖ്യപ്രഭാഷണം നടത്തിയ കെ.എസ്.ടി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഫസല്‍ ഹഖ് മാസ്റ്റര്‍, ഹജ്ജ് കര്‍മ്മങ്ങളിലടക്കം കെ.എം.സി.സി നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രശംസിച്ചു. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ആത്മാര്‍ത്ഥത വേണമെന്നും, മുന്നോട്ടുള്ള യാത്രയില്‍ ഗുരുക്കന്മാരുടെ പാത പിന്തുടരണമെന്നും ആശംസയര്‍പ്പിച്ചുകൊണ്ട് എം.കെ. ഖമര്‍ സമാന്‍ (പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി) പറഞ്ഞു.

വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.ടി. ചെറി, വണ്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.കെ. നാസര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാതെ ധാരാളം വിദ്യാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കണമെന്ന് വണ്ടൂര്‍ പള്ളിക്കുന്ന് മേഖല കെ.എം.സി.സി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റഹ്‌മത്ത് തടത്തില്‍ സ്വാഗതവും ഷിഹാദ് കാവുങ്ങള്‍ നന്ദിയും പറഞ്ഞു. നീലാമ്പ്ര ബഷീര്‍, ടി.പി. റഹീം, നാണി വണ്ടൂര്‍, റഹ്‌മത്തുള്ള, ജുനൈദ് വണ്ടൂര്‍, ഹഫീഫ് എം.കെ, ഹസീന മഹ്‌മൂദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026