l o a d i n g

ഗൾഫ്

യുഎഇയിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പ്രവാസി ബിസിനസുകാരനും ഭാര്യയും നാട്ടില്‍ മരിച്ച നിലയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

ദുബായ്: നാല് പതിറ്റാണ്ടിലേറെയായി യുഎഇയിലെ റാസല്‍ഖൈമയില്‍ പ്രവാസികളായ കൊല്ലം കടയ്ക്കല്‍ അഞ്ചുമുക്ക് 'ഉഷസ്സി'ല്‍ എസ്. സുഗതന്‍ (67), ഭാര്യ ലത (55) എന്നിവരെ നാട്ടിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയില്‍ മലയാളി യുവതി മകളെ കെട്ടിടത്തില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സ്വയം ചാടി മരിച്ചതിന്റെ നടുക്കം മാറും മുന്‍പേയാണ് പ്രവാസി സമൂഹത്തെ വീണ്ടും ദുഖത്തിലാഴ്ത്തി ഈ ദാരുണ സംഭവം ഉണ്ടായത്.

മൂന്ന് ദിവസം മുന്‍പാണ് ഇരുവരും നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ ദുബായിലേക്ക് തിരികെ പോകാന്‍ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാല്‍, യാത്രയ്ക്കായി കൊടുത്തുവിടാന്‍ അച്ചാറുമായി എത്തിയ ബന്ധുക്കള്‍ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി.

അധികൃതരെത്തി മുറി തുറന്ന് പരിശോധിച്ചപ്പോള്‍ സുഗതനെ തൂങ്ങിമരിച്ച നിലയിലും ലതയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ലതയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം സുഗതന്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഈ സമയം സുഗതന്റെ പ്രായമായ അമ്മയും വീട്ടിലുണ്ടായിരുന്നു.

1979 മുതല്‍ റാസല്‍ഖൈമയിലുള്ള സുഗതന്‍ അവിടെ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയും റസ്റ്ററന്റും നടത്തിവരികയായിരുന്നു. നാട്ടില്‍ ആറ്റിങ്ങലില്‍ ഒരു ബാര്‍ ഏറ്റെടുത്ത് നടത്തിയിരുന്നെങ്കിലും പിന്നീട് മകന്‍ ഷാനിത്തിന് ഇതിന്റെ ചുമതല കൈമാറി. മികച്ച നിലയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോയിരുന്ന ഇവര്‍ക്ക് കോവിഡ് കാലത്ത് ചില പ്രയാസങ്ങള്‍ നേരിട്ടെങ്കിലും അത് തരണം ചെയ്തിരുന്നു. ആറ്റിങ്ങലിലെ ബാറുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും, റാസല്‍ഖൈമയിലും നാട്ടിലുമായി ഒട്ടേറെ സമ്പത്തുള്ളതിനാല്‍ മരണകാരണം വെറും സാമ്പത്തിക ബാധ്യതയാണെന്ന് കരുതാനാകില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

റാസല്‍ഖൈമയിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു സുഗതന്‍. അവിടുത്തെ സാമൂഹിക സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം എസ്എന്‍ഡിപി യോഗം 'സേവനം' സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 'പണം ജീവിതത്തില്‍ സമാധാനം നല്‍കില്ല എന്നതാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സന്ദേശം,' സുഗതന്റെ വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തിക്കൊണ്ട് സുഹൃത്തുക്കള്‍ പറഞ്ഞു.

മാതാപിതാക്കളുടെ മരണവിവരമറിഞ്ഞ് യുഎഇയിലുള്ള മക്കളായ ഷാനിത്തും അശ്വതിയും നാട്ടിലെത്തിയിട്ടുണ്ട്. മരുമകള്‍: വിദ്യ. കടയ്ക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026