തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരായ അഞ്ചു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (ടകഠ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ വരും ദിവസങ്ങളില്‍ കേസ് നടപടികള്‍ നേരിടേണ്ടി വരും. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ വിശദീകരണം.
പ്ലസ് ടു പരീക്ഷാഫലം ഇന്ന്
കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി അഡ്വ. ഷംസുദ്ദീന്‍ ഫലം പ്രഖ്യാപിച്ചതിനു ശേഷം 3 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഫലം (Saphalam) ആപ്പ് വഴിയും ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയും ഫലം പരിശോധിക്കാം.
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കി
കണ്ണൂരിലെ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പ്രധാന പ്രതിയായ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്‌കോടതി നടപടി ഹൈകോടതി റദ്ദാക്കി. ഇവരെ വീണ്ടും റിമാന്‍ഡ് ചെയ്യാന്‍ കീഴ് കോടതി ഉത്തരവിട്ടതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ഷിന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വര്‍ഷങ്ങളായി നീതിക്കായി പോരാടിയ ഹര്‍ഷിന ഒടുവില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓഫീസ് അറ്റന്‍ഡന്റായാണ് നിയമനം.
ഫോട്ടോ: ഹര്‍ഷിന ജോലിയില്‍ പ്രവേശിക്കുന്നു.
Related News