തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 77.97% പേര്‍ വിജയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍. 2,90,398 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞ തവണ 77.81% പേര്‍ വിജയിച്ചിരുന്നു.
ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 26,826 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്. മാര്‍ച്ച് ആറ് മുതല്‍ 26 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ നടന്നത്. ജൂണ്‍ 29 മുതല്‍ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. 1990 സ്‌കൂളില്‍ നിന്ന് റെഗുലര്‍ വിഭാഗത്തില്‍ 3,72,423 പേരാണ് പരീക്ഷയെഴുതിയത്. 2,90,398 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി.
കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 77.81 ശതമാനവും വിഎച്ച്എസ്ഇയില്‍ 70.06 ശതമാനവും വിജയശതമാനമായിരുന്നു.
ഫലം അറിയാം
കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ വാട്ട്‌സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.
ഫലമറിയാന്‍: www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in.
മൊബൈല്‍ ആപ്പ്: PRD Live, SAPHALAM 2025, iExaMS - Kerala
Related News