l o a d i n g

ഗൾഫ്

കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി. റെയ്ഡ് രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിനേറ്റ കളങ്കം -ജിദ്ദ നവോദയ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 28, 2026

ജിദ്ദ: കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി. നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുന്നാള്‍ ദിനമായിട്ടുപോലും നിരവധി പ്രവര്‍ത്തകര്‍ ഒത്തുകൂടി നാട്ടില്‍ നടക്കുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതം ആശംസിച്ച യോഗത്തില്‍ കേന്ദ്ര ട്രഷറര്‍ സി. എം. അബ്ദുള്‍റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഹസന്‍ ഭായ് നന്ദി രേഖപ്പെടുത്തി. 'രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ ആയുധമാക്കുന്ന കേന്ദ്ര നയം ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജിദ്ദ നവോയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് പറഞ്ഞു. ഇത്തരം നടപടികള്‍ക്കെതിരെ ജനകീയ പ്രതിരോധവും ശക്തമായ സമരങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്. നാട്ടില്‍ സമരരംഗത്തുള്ള പ്രവര്‍ത്തകര്‍ക്ക് ജിദ്ദ നവോദയയുടെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടയാടലിനും നിയമങ്ങളുടെ ദുരുപയോഗത്തിനുമെതിരെയുള്ള പ്രമേയം കേന്ദ്ര കമ്മിറ്റി അംഗവും ഖാലിദ് ബിന്‍ വലീദ് ഏരിയ രക്ഷാധികാരിയുമായ അനസ് ബാവ അവതരിപ്പിച്ചു. യോഗം പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുനീര്‍ പാണ്ടിക്കാട്, സാബു മമ്പാട്, മാജാ സാഹിബ്, കാര്‍ ഹറാജ് ഏരിയ ആക്ടിംഗ് സെക്രട്ടറി ബഷീര്‍ മമ്പാട്, സഫ ഏരിയ സെക്രട്ടറി റാസിക്ക്, സഫ ഏരിയ അംഗം ഫുലയില്‍, ആഷിക്ക്, കുടുംബവേദി കണ്‍വീനര്‍ മുസാഫിര്‍ പാണക്കാട്, ബവാദി ഏരിയ ആക്ടിംഗ് സെക്രട്ടറി രാമകൃഷ്ണന്‍, കിലോ 5 ഏരിയ സെക്രട്ടറി ഇബ്രാഹിം, ഷറഫിയ ഏരിയ വൈസ് പ്രസിഡന്റ് റിയാസ്, ഷറഫിയ ഏരിയ ട്രഷറര്‍ ബിനു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026