l o a d i n g

ഗൾഫ്

സബിയ കെ.എം.സി.സി പ്രതിനിധി സംഗമം സമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 30, 2026

ജിസാന്‍: സബിയ ഏരിയ കെ.എം.സി.സി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 'നല്ലൊരു നാളേക്ക് വേണ്ടി, ഒരുമിച്ച്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച കെ.എം.സി.സി പ്രതിനിധി സംഗമം സമാപിച്ചു. സബിയ കെ.എം.സി.സി.യുടെ ചരിത്രത്തില്‍ പുതിയൊരു പൊന്‍തൂവല്‍ ചാര്‍ത്തിയ ഈ സംഗമം, രണ്ടാം പെരുന്നാള്‍ സുദിനത്തില്‍ ദബിയ ഇസ്തിരാഹയിലാണ് നടന്നത്. മികച്ച സംഘാടക മികവ് കൊണ്ടും വൈവിധ്യമാര്‍ന്ന സെഷനുകള്‍ കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.

സബിയ ഏരിയ കെ.എം.സി.സി പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ മങ്കടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സൗദി നാഷണല്‍ കെ.എം.സി.സി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല, സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗം ഗഫൂര്‍ വാവൂര്‍, സുരക്ഷാ പദ്ധതി കണ്‍വീനര്‍ ബഷീര്‍ ആക്കോട് എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.

സംഗമത്തിന്റെ ഭാഗമായി പങ്കെടുത്ത മുഴുവന്‍ അംഗങ്ങളെയും സമീര്‍ അമ്പലപ്പാറ പരിചയപ്പെടുത്തി. ഒരു വോളന്റിയര്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം അംഗങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കി. തുടര്‍ന്ന് സബിയ കെ.എം.സി.സിയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി പ്രദര്‍ശിപ്പിച്ച സ്ലൈഡ് പ്രസന്റേഷന്‍ സദസ്സിന്റെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.

പ്രവാസികള്‍ അനുഭവിക്കുന്ന നിയമക്കുരുക്കുകള്‍, ഇക്കാമ, പാസ്പോര്‍ട്ട് സംബന്ധമായ വിഷയങ്ങള്‍ തുടങ്ങി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗവും ജിസാന്‍ കെ.എം.സി.സി പ്രസിഡന്റുമായ ഷംസു പൂക്കോട്ടൂര്‍ സംസാരിച്ചു. പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കി.

സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ നാസര്‍ വി.ടി 'മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ നിന്നും ചില അടയാളപ്പെടുത്തലുകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. സാമ്പത്തികം, ആരോഗ്യം, കുടുംബം എന്നീ മൂന്ന് വിഷയങ്ങളെ പരസ്പരം ബന്ധപ്പെടുത്തി ഡോ: മന്‍സൂര്‍ നാലകത്തും കുഞ്ഞഹമ്മദ് പീച്ചിയും നയിച്ച ചര്‍ച്ച സംഗമത്തിലെ മറ്റൊരു പ്രധാന സെഷനായിരുന്നു. മൈനര്‍ ഗെയിം, ലളിതമായ വ്യായാമങ്ങള്‍ എന്നിവയിലൂടെ വിഷയത്തിന്റെ ഗൗരവം പ്രതിനിധികള്‍ക്ക് അവര്‍ ബോധ്യപ്പെടുത്തി നല്‍കി.

സബിയ കെ.എം.സി.സി സുരക്ഷാ കോര്‍ഡിനേറ്ററായ അഫ്‌സല്‍ കാട്ടേക്കാടനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവി മുന്‍നിര്‍ത്തി കമ്മിറ്റി പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. സബിയ കെ.എം.സി.സി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ വിജയികളായ അബ്ദുല്‍ ഷുക്കൂര്‍, മുസ്തഫ കോഴിക്കോട് എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സുല്‍ഫി കോഴിക്കോടിന്റെ മനോഹരമായ ഗാനാലാപനം സദസ്സിന് ആവേശം പകര്‍ന്നു.

ബഷീര്‍ ഫറോക്ക് സ്വാഗതം ആശംസിച്ച പ്രോഗ്രാമിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ അലി അക്ബര്‍ പെരിന്തല്‍മണ്ണ, അഫ്‌സല്‍ കാട്ടേക്കാടന്‍ എന്നിവര്‍ നിയന്ത്രിച്ചു. കമ്മിറ്റി ഭാരവാഹികളായ സന്‍ഫര്‍ കാവനൂര്‍, കബീര്‍ പൂക്കോട്ടൂര്‍, സാലിം നെച്ചിയില്‍, ശിഹാബ് കുന്നുംപുറം, ഷബീര്‍ താനിക്കല്‍, അബ്ദുല്‍ കരീം മുസ്ലിയാരങ്ങാടി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026