റിയാദ്: ഹജ്ജ് നിര്‍വഹിക്കാനെത്തിയ രണ്ടു മലയാളി വനിതകള്‍ രോഗബാധിതരായി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട്, കാസര്‍കോട് സ്വദേശിനികളാണ് മരിച്ചത്. പാലക്കാട് കൊപ്പം പഞ്ചായത്ത് അന്‍സാര്‍ നഗര്‍ തെക്കുമല മര്‍ക്കശ്ശേരി വീട്ടില്‍ സുലൈമാന്റെ ഭാര്യ പാത്തുമ്മ(58)യും കാസര്‍കോട് പൈവളിക കയര്‍ക്കട്ടെ പഴയ കൃഷിഭവന് സമീപം താമസിക്കുന്ന കുഞ്ഞലിമ(63)യുമാണ് മരിച്ചത്.
ഹജ്ജ് ചടങ്ങുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അസുഖബാധിതയായ പാത്തുമ്മയെ ഉടന്‍ മിന 2 ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂര്‍ച്ഛിച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. സൗദി അധികൃതരുടെയും ഹജ്ജ് ഗ്രൂപ്പ് വളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മിനയില്‍ സംസ്‌കരിച്ചു.
ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടയില്‍ മിനയില്‍ വെച്ച് അസുഖബാധിതയായി മക്കയിലെ സൗദി ജര്‍മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് കുഞ്ഞലിമ മരിച്ചത്. ഇവരുടെ മരണാനന്തര നടപടിക്രമങ്ങള്‍ മക്കയില്‍ പുരോഗമിക്കുന്നു. മൃതദേഹം മക്കയില്‍ ഖബറടക്കും.
Related News