l o a d i n g

ബിസിനസ്

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹജ്ജ് മെഡിക്കല്‍ മിഷന്‍ വിജയകരമായി സമാപിച്ചു; കാരുണ്യത്തിന്റെ കരുതലുമായി 'മിന അല്‍-വാദി' ആശുപത്രിയില്‍ വിപുലമായ സേവനം

Thumbnail

മക്ക: കാരുണ്യത്തിന്റെയും മികച്ച പരിചരണത്തിന്റെയും സമാനതകളില്ലാത്ത പാരമ്പര്യം തുടര്‍ന്നുകൊണ്ട്, ഈ വര്‍ഷത്തെ ഹജ്ജ് മെഡിക്കല്‍ മിഷന്‍ വന്‍ വിജയത്തോടെ പൂര്‍ത്തിയാക്കി അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങളിലും സേവനങ്ങളിലും വന്‍ കുതിച്ചുചാട്ടമാണ് ഇത്തവണ ഗ്രൂപ്പ് കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അടിയന്തിര ക്ലിനിക്കുകള്‍ മാത്രം നടത്തിയിരുന്ന സ്ഥാനത്തുനിന്ന്, പുണ്യഭൂമിയുടെ ഹൃദയഭാഗത്തുള്ള 200 ബെഡുകളുള്ള 'മിന അല്‍-വാദി' ആശുപത്രിയുടെ ചുമതല ഏറ്റെടുത്താണ് ഇത്തവണ അബീര്‍ ചരിത്രം കുറിച്ചത്.

വിശുദ്ധ ദിനങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നെത്തിയ നൂറുകണക്കിന് തീര്‍ഥാടകര്‍ക്കാണ് മിന അല്‍-വാദി ആശുപത്രി ആശ്വാസമേകിയത്. രോഗബാധിതരായ തീര്‍ഥാടകര്‍ക്ക് അതിവേഗത്തിലും വിദഗ്ദ്ധമായും മികച്ച ചികിത്സ ഉറപ്പാക്കാന്‍ അബീറിന് സാധിച്ചു.

'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ അടിയന്തിര മെഡിക്കല്‍ ക്ലിനിക്കുകളാണ് നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഉത്തരവാദിത്തങ്ങള്‍ ഏറെ വലുതായിരുന്നു, വെല്ലുവിളികളും ഏറെയായിരുന്നു. എങ്കിലും, നിബന്ധനകളില്ലാത്ത മികച്ച പരിചരണം എന്ന ഞങ്ങളുടെ ലക്ഷ്യത്തില്‍ ഒരു മാറ്റവുമുണ്ടായിരുന്നില്ല,' -അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍ വ്യക്തമാക്കി.

മിനയിലെ സേവനങ്ങള്‍ക്ക് ശക്തമായ പിന്തുണയുമായി മക്കയിലെ അബീറിന്റെ മുഖ്യ ആശുപത്രിയായ സൗദി നാഷണല്‍ ഹോസ്പിറ്റലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇത്തവണ പുതുതായി ആരംഭിച്ച അത്യാധുനിക ഐ.സി.യു സംവിധാനത്തിലൂടെ സൗദി നാഷണല്‍ ഹോസ്പിറ്റല്‍ തങ്ങളുടെ ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിച്ചു. ഹജ്ജിന്റെ തിരക്കേറിയ സമയങ്ങളില്‍ ഗുരുതരാവസ്ഥയിലായ നൂറുകണക്കിന് രോഗികള്‍ക്കാണ് ഈ അത്യാധുനിക തീവ്രപരിചരണ വിഭാഗം ജീവന്‍രക്ഷാ സഹായമേകിയത്.

ഒരു മാസത്തിലേറെ നീണ്ടുനിന്ന കൃത്യമായ ആസൂത്രണവും കഠിനാധ്വാനവുമാണ് ഈ ദൗത്യത്തിന്റെ വിജയത്തിന് പിന്നില്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരടങ്ങുന്ന 'അബീറിയന്‍സിന്റെ' വലിയൊരു നിരയാണ് മക്കയിലും മിനയിലുമായി 24 മണിക്കൂറും വിശ്രമമില്ലാതെ സേവനമനുഷ്ഠിച്ചത്.

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് ആലുങ്ങല്‍ എന്നിവര്‍ മിഷന് മുന്‍നിരയില്‍നിന്ന് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റുമാരായ ഡോ. ജംഷിത്ത് അഹമ്മദ്, ഡോ. അഫ്സര്‍ ഇഹ്തിഷാം, ജാബിര്‍ വലിയകത്ത്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഡോ. ഫഹീം റഹ്‌മാന്‍, ഹജ്ജ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. സഅദ് ഖാന്‍ എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തന്ത്രപരമായ ആസൂത്രണത്തിലൂടെയും ജീവനക്കാരുടെ അര്‍പ്പണബോധത്തിലൂടെയും യാതൊരു തടസ്സവുമില്ലാതെ ഈ വന്‍ ദൗത്യം പൂര്‍ത്തിയാക്കുന്നതിന് സഹകരിച്ച എല്ലാവരോടും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് നന്ദി അറിയിച്ചു.

ഫോട്ടോ: 1. സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ മിന അല്‍വാദി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍. 2. മിന അല്‍ വാദി ആശുപത്രിയുടെ ചുമതല ഏറ്റെടുത്ത അബീര്‍ മെഡിക്കല്‍ ടീം.

Photo

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026