l o a d i n g

കേരള

വാഹന മോഡിഫിക്കേഷന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്: ഇനി 18 മാറ്റങ്ങള്‍ നിയമ തടസ്സമില്ലാതെ ചെയ്യാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷന് ഒരു പരിധിവരെ അനുമതി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, നിയമക്കുരുക്കുകളില്ലാതെ ചെയ്യാവുന്ന മാറ്റങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനമായി. മോട്ടോര്‍ വാഹന വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, 18 തരം മോഡിഫിക്കേഷനുകള്‍ക്ക് ഇനി ആരുടെയും പ്രത്യേക അനുമതി കൂടാതെ തന്നെ വാഹന ഉടമകള്‍ക്ക് ചെയ്യാം. ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് കൈക്കൊള്ളേണ്ടത്.

നിയമതടസ്സമില്ലാതെ ചെയ്യാവുന്ന 18 മാറ്റങ്ങള്‍: സീറ്റ് കവര്‍, ഫ്‌ലോര്‍ മാറ്റ്, സ്റ്റിയറിങ് വീല്‍ കവര്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസര്‍, മഡ് ഫ്‌ലാപ്, ബോഡി ഡെക്കല്‍, സ്റ്റിക്കര്‍ (മാന്യമായ ചിത്രങ്ങളും രൂപങ്ങളും ആകാം), ഇന്റീരിയര്‍ ലൈറ്റുകള്‍, ഡാഷ് ക്യാം, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിങ് സെന്‍സര്‍, ജിപിഎസ് ട്രാക്കര്‍,
ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, കൂടുതല്‍ സ്പീക്കറുകള്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റം, ടോ ഹൂക്ക് (വാഹനത്തിന്റെ പരമാവധി നീളത്തില്‍ കൂടാന്‍ പാടില്ല), റൂഫ് കാരിയേഴ്‌സ് (നിശ്ചിത സൈസ് ലിമിറ്റിന് വിധേയമായി), സണ്‍ഫിലിം (50 ശതമാനം വരെ കാഴ്ച മറയ്ക്കുന്നവ - ബിഐഎസ് മാനദണ്ഡം പാലിക്കണം).

അനുമതി വാങ്ങി ചെയ്യേണ്ടവ: ചില പ്രത്യേക മാറ്റങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങേണ്ടതുണ്ട്. ഇവ ആര്‍സി ബുക്കിലും രേഖപ്പെടുത്തണം. വാഹനത്തിന്റെ നിറം മാറ്റല്‍, എന്‍ജിന്‍ മാറ്റല്‍ (ഒരേ കപ്പാസിറ്റിയും അതേ നിര്‍മ്മാതാവിന്റേതും ആകണം), എല്‍പിജി/സിഎന്‍ജി കിറ്റ് ഘടിപ്പിക്കല്‍, ഇലക്ട്രിക് വാഹനമാക്കി മാറ്റുന്നത്, ഭിന്നശേഷിക്കാര്‍ക്കായി വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍, ചേസിസ് ഫ്രെയിം മാറ്റിവയ്ക്കല്‍.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പ്രകാരം, എന്‍ജിന്‍, ചേസിസ്, ബോഡി ഘടന എന്നിവയില്‍ മാറ്റം വരുത്തുമ്പോള്‍ യഥാര്‍ത്ഥ നിര്‍മ്മാതാവ്, അംഗീകൃത ഡീലര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക്ഷോപ്പുകള്‍ എന്നിവയുടെ സേവനം മാത്രമേ തേടാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ബുള്‍ ബാര്‍/പുഷ് ബംപര്‍ മോഡിഫിക്കേഷന്‍ നിയമവിരുദ്ധമാണ്. സുരക്ഷാ കാരണങ്ങളാല്‍ ഇവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇത് എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും കാല്‍നടയാത്രക്കാര്‍ക്ക് ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്യും. വ്യത്യസ്ത ശബ്ദങ്ങളുണ്ടാക്കുന്ന ആഫ്റ്റര്‍ മാര്‍ക്കറ്റ് സൈലന്‍സറുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഹൈ ബീം ലൈറ്റുകള്‍ എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ടോപ് മോഡലുകളില്‍ കമ്പനി നല്‍കുന്ന ടയര്‍ സൈസിലേക്ക് ബേസ് വേരിയന്റുകളെ മാറ്റാം. എന്നാല്‍ ടയറുകള്‍ വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കാന്‍ പാടില്ല. പുറത്തുനിന്നു വാങ്ങുന്ന അലോയ് വീലുകള്‍ ഗുണനിലവാരം കുറഞ്ഞതാണെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം പോലും നിരസിക്കപ്പെട്ടേക്കാം.

വാഹന ഗ്ലാസുകളില്‍ ഫിലിം ഒട്ടിക്കുമ്പോള്‍ മുന്‍-പിന്‍ ഗ്ലാസുകളിലൂടെ കുറഞ്ഞത് 70 ശതമാനവും, വശങ്ങളിലെ ഗ്ലാസുകളിലൂടെ 50 ശതമാനവും പ്രകാശം കടന്നുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് ലംഘിച്ചാല്‍ നടപടി സ്വീകരിക്കും. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളില്‍ മാറ്റം വരുത്താനോ അതില്‍ പേരുകളോ മറ്റ് അക്ഷരങ്ങളോ എഴുതാനോ പാടില്ല.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026