l o a d i n g

ഗൾഫ്

ദമ്മാമില്‍ അപകടത്തില്‍ മരിച്ച മുസ്തഫയുടെ മൃതദേഹം നാളെ നാട്ടില്‍ ഖബറടക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

പെരുമ്പാവൂര്‍/ദമ്മാം: ജോലിസ്ഥലത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരണപ്പെട്ട വളയന്‍ചിറങ്ങര കൊട്ടനാട്ടുപാറ മുസ്തഫ അഹമ്മദിന്റെ മൃതദേഹം നാളെ വെള്ളിയാഴ്ച നാട്ടില്‍ ഖബറടക്കും. 12 വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന മുസ്തഫ, കഴിഞ്ഞ മൂന്ന് വര്‍ഷമായി ദമ്മാം ഗൗവ്വൂം കോണ്‍ക്രീറ്റ് റെഡിമിക്‌സ് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജൂണ്‍ ഒന്നിന് വര്‍ക്ക് സൈറ്റിലുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.

സൗദി അല്‍ഖോബാര്‍ കെ.എം.സി.സി. പ്രസിഡന്റും കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി. വെല്‍ഫെയര്‍ വിംഗ് അംഗവുമായ ഇക്ബാല്‍ ആനമങ്ങാടിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രി പുറപ്പെടുന്ന വിമാനത്തിലെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് 11.30-ന് വളയന്‍ചിറങ്ങര കുര്യതോള്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

ഒരു കുടുംബത്തിന്റെ അത്താണി മാത്രമല്ല, നാട്ടിലെ നിരവധി ആളുകളുമായി ഹൃദയബന്ധം സൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു മുസ്തഫ. അദ്ദേഹത്തിന്റെ വിയോഗം വളയന്‍ചിറങ്ങര എന്ന നാടിന്റെയാകെ വേദനയാവുകയാണ്. പിതാവ്: അഹമ്മദ്, മാതാവ്: പാത്തുമ്മ, ഭാര്യ: ലുബാബ, മക്കള്‍: ദിയ, ഹൈദര്‍, ആദം.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026