l o a d i n g

കേരള

സി.എം.ആര്‍.എല്‍ മാസപ്പടി കേസ്: ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; വീണയ്ക്കും സി.എം.ആര്‍.എല്‍ കമ്പനിക്കും കനത്ത തിരിച്ചടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2026

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) തുടര്‍ന്നും അന്വേഷണം നടത്താമെന്ന് കേരള ഹൈക്കോടതി. അന്വേഷണം നിയമപരമാണെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച്, ഇ.ഡി അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചു. ഇതോടെ കേസില്‍ ടി. വീണയ്ക്കും സി.എം.ആര്‍.എല്‍ കമ്പനിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ് കോടതി വിധി.

അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്തയും അഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. രണ്ടു വര്‍ഷത്തോളം പഴക്കമുള്ള കേസാണിതെന്നും ഇനിയും വൈകിപ്പിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. വിധിക്ക് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാന്‍ സി.എം.ആര്‍.എല്‍ അഭിഭാഷകര്‍ രണ്ടാഴ്ചത്തെ സാവകാശം തേടിയെങ്കിലും കോടതി അത് അനുവദിച്ചില്ല.

കോടതി വിധി വന്നതിന് പിന്നാലെ, കേസിന്റെ അടുത്തഘട്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇ.ഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. നേരത്തെ, വിധി വരുന്നത് വരെ ടി. വീണയ്ക്ക് സമന്‍സ് അയക്കില്ലെന്നും കക്ഷികള്‍ക്കെതിരെ അറസ്റ്റ് നടപടികളുണ്ടാകില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിധി അനുകൂലമായ സാഹചര്യത്തില്‍, വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള തുടര്‍നടപടികള്‍ ഇ.ഡി ഇന്ന് തന്നെ തീരുമാനിക്കും.

മെയ് 26-ന് സിംഗിള്‍ ബെഞ്ച് ഇ.ഡിയുടെ അന്വേഷണത്തെ ചോദ്യം ചെയ്ത് കമ്പനി നല്‍കിയ ഹരജി തള്ളുകയും ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികള്‍, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി തുടങ്ങി 12 ഇടങ്ങളില്‍ ഇ.ഡി വ്യാപക പരിശോധന നടത്തിയിരുന്നു.

ഇ.ഡി നടപടികള്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമാവുകയും ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ക്കുകയും ചെയ്തിരുന്നു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്നായിരുന്നു സി.പി.എം ആരോപണം. കോടതി വിധിയിലൂടെ അന്വേഷണം നിയമപരമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ കേസില്‍ കൂടുതല്‍ വ്യക്തതയും വേഗതയും കൈവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026