l o a d i n g

ഗൾഫ്

ആ ചിരി മാഞ്ഞു; മലയാളത്തിന്റെ പ്രിയനടന്‍ സലിം കുമാര്‍ അന്തരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 6, 2026

കൊച്ചി: മലയാള സിനിമയില്‍ ഹാസ്യവും ഗൗരവമേറിയ വേഷങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത് പ്രേക്ഷകമനംകവര്‍ന്ന നടന്‍ സലിം കുമാര്‍ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം.

മിമിക്രി വേദികളിലൂടെ സിനിമാലോകത്തെത്തിയ സലിം കുമാര്‍, കഠിനാധ്വാനം കൊണ്ടാണ് അഭിനയജീവിതത്തില്‍ ദേശീയ പുരസ്‌കാര നേട്ടം വരെ കൈവരിച്ചത്. 1969 ഒക്ടോബര്‍ 10-ന് എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി ജനിച്ച അദ്ദേഹം, കൊച്ചിന്‍ കലാഭവന്‍ അടക്കമുള്ള വേദികളിലൂടെയാണ് സിനിമയിലെത്തിയത്. 1996 സെപ്റ്റംബര്‍ 14-ന് സുനിതയെ വിവാഹം ചെയ്ത സലിം കുമാറിന് വിവാഹപ്പിറ്റേന്നാണ് ആദ്യ സിനിമയായ 'ഇഷ്ടമാണ് നൂറുവട്ടം'-ലേക്ക് വിളി വരുന്നത്.

ഹാസ്യതാരമായി തുടക്കം കുറിച്ചെങ്കിലും പിന്നീട് ആഴമുള്ള ഒട്ടേറെ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2000-ല്‍ പുറത്തിറങ്ങിയ 'തെങ്കാശിപ്പട്ടണം' സലിം കുമാറിന്റെ സിനിമാജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി. തുടര്‍ന്ന് കല്യാണരാമനിലെ പ്യാരിലാല്‍, സി.ഐ.ഡി മൂസ, മായാവിയിലെ സ്രാങ്ക്, മീശമാധവനിലെ വക്കീല്‍ മുകുന്ദനുണ്ണി, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായി. ഹാസ്യത്തിനപ്പുറം 'അച്ഛനുറങ്ങാത്ത വീട്', 'പെരുമഴക്കാലം', 'ഗ്രാമഫോണ്‍' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ അദ്ദേഹത്തിലെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. മൂന്നൂറോളം മലയാളം ചിത്രങ്ങളിലും ഏതാനും തമിഴ്, ഒഡിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

2010-ല്‍ 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലെ അബു എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ സലിം കുമാര്‍ സ്വന്തമാക്കി. 2005-ല്‍ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും, 2013-ല്‍ 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. അഭിനയത്തിന് പുറമേ സംവിധായകന്‍, കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. 'കറുത്ത ജൂതന്‍' എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016-ലെ സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. 'കംപാര്‍ട്ട്മെന്റ്', 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

ഭാര്യ: സുനിത. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍. മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും അതേസമയം സാമൂഹിക വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്ത ഒരു അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026