l o a d i n g

സാംസ്കാരികം

കേരള റൈറ്റേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 6, 2026

കോഴിക്കോട്: സംസ്ഥാനത്തെ എഴുത്തുകാരുടെ കൂട്ടായ്മയായ 'കേരള റൈറ്റേഴ്സ് ഫോറ'ത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. പുത്തൂര്‍ മുസ്തഫ (കണ്ണൂര്‍) പ്രസിഡന്റായും, ഷെരീഫ് സാഗര്‍ (പാലക്കാട്) ജനറല്‍ സെക്രട്ടറിയായും, ഫിര്‍ദൗസ് കായല്‍പ്പുറം (തിരുവനന്തപുരം) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി മഹമൂദ് മാട്ടൂല്‍ (കണ്ണൂര്‍), ഫാ. സി.ഇ. സുനില്‍ (തിരുവനന്തപുരം), കെ.വി. മനോജ് (വയനാട്) എന്നിവരെയും, സെക്രട്ടറിമാരായി ഡോ. ഷമീന (മലപ്പുറം), കെ.എം. ഷാഫി (മലപ്പുറം), ഹര്‍ഷിദ് നൂറാംതോട് (കോഴിക്കോട്) എന്നിവരെയും കൂടാതെ 15 അംഗ പ്രവര്‍ത്തക സമിതിയേയും തിരഞ്ഞെടുത്തു.

മതേതര മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക, സാഹിത്യ ക്യാമ്പുകള്‍ നടത്തുക, അംഗങ്ങളുടെ കൃതികള്‍ പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനും പിന്തുണ നല്‍കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സാഹിത്യരംഗത്തേക്ക് കൂടുതല്‍ ഉള്‍ക്കൊള്ളിക്കുക, പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യങ്ങളോടെയാണ് കേരള റൈറ്റേഴ്സ് ഫോറം ഏഴ് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരെയും സാഹിത്യ പ്രവര്‍ത്തകരെയും ഒരുമിപ്പിക്കുന്ന വേദിയായി ഫോറം വര്‍ഷങ്ങളായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പുതിയ നേതൃത്വത്തിന്റെ കീഴില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്ത് കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്താനാണ് സംഘടന ലക്ഷ്യമിടുന്നത്. കോഴിക്കോട് ഹൈലൈറ്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഡോ. പുത്തൂര്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. മഹമൂദ് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. ഷെരീഫ് സാഗര്‍ സ്വാഗതവും ഡോ. ഷമീന നന്ദിയും പറഞ്ഞു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026