തിരുവനന്തപുരം: പതിനാറാം കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ് സെക്രട്ടറിയായി എം.ജി. സര്‍വകലാശാല റിട്ടയേര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. നിസാമിനെ നിയമിച്ചു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോഴും അദ്ദേഹം പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുക്കാറുള്ള ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ആര്‍.ഐ.ടി. ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് പ്രൊഫസര്‍ ഡോ. ഷാനിഫയാണ് ഭാര്യ. ഫിസ നിസാം, ഫൈസ് നിസാം എന്നിവരാണ് മക്കള്‍.
Related News