l o a d i n g

ഗൾഫ്

മദീനയിലെ പൊതുഗതാഗത പദ്ധതി സാപ്റ്റ്‌കോക്ക്; 241.5 മില്യണ്‍ റിയാലിന്റെ കരാര്‍

Thumbnail

റിയാദ്: മദീന റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയുമായി ചേര്‍ന്നുള്ള മദീനയിലെ പൊതുഗതാഗത പദ്ധതിയുടെ കരാര്‍ സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിക്ക് ലഭിച്ചു. മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെ 241.5 മില്യണ്‍ സൗദി റിയാല്‍ മൂല്യം വരുന്നതാണ് വന്‍കിട പദ്ധതിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു. ഞായറാഴ്ച സൗദി ഓഹരി വിപണിയായ 'തദാവുല്‍' വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. മൂന്ന് വര്‍ഷത്തെ കാലാവധിയാണ് ഈ പ്രൊജക്റ്റിനുള്ളത്. ഈ കാലയളവില്‍ മദീനയിലെ പൊതു ബസ് ഗതാഗത സംവിധാനത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനങ്ങളുമാണ് സാപ്റ്റ്‌കോ നിര്‍വ്വഹിക്കുക.
ജൂണ്‍ 4-നാണ് കരാര്‍ തങ്ങള്‍ക്ക് അനുവദിച്ചതെന്ന് സാപ്റ്റ്‌കോ വ്യക്തമാക്കി. മദീന റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് കരാറിലെ മറുകക്ഷി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റ് താല്പര്യപ്പാര്‍ട്ടികളോ ഇടനിലക്കാരോ ഇല്ലെന്നും കമ്പനി പ്രസ്താവനയിലൂടെ കൂട്ടിച്ചേര്‍ത്തു.

Latest News

മുഖ്യമന്ത്രി വി.ഡി.സതീശനുമായി ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

June 7, 2026
അസീര്‍ മേഖലയില്‍ 47.3 കോടി റിയാലിന്റെ റോഡ് വികസന പദ്ധതിക്ക് തുടക്കം

ഓട്ടോ ഡ്രൈവര്‍ക്ക് അബദ്ധത്തില്‍ അയച്ചത് 15,682 രൂപ; പണം തിരികെ നല്‍കി മാതൃകയായി അല്‍താഫ്
ഓട്ടോ ഡ്രൈവര്‍ക്ക് അബദ്ധത്തില്‍ അയച്ചത് 15,682 രൂപ; പണം തിരികെ നല്‍കി മാതൃകയായി അല്‍താഫ്
June 7, 2026
മദീനയിലെ പൊതുഗതാഗത പദ്ധതി സാപ്റ്റ്‌കോക്ക്; 241.5 മില്യണ്‍ റിയാലിന്റെ കരാര്‍
മദീനയിലെ പൊതുഗതാഗത പദ്ധതി സാപ്റ്റ്‌കോക്ക്; 241.5 മില്യണ്‍ റിയാലിന്റെ കരാര്‍
June 7, 2026
തൃണമൂല്‍ ഓര്‍മയില്‍ മറയുമോ... പാര്‍ട്ടി നേരിടുന്നത് വന്‍ പ്രതിസന്ധി

പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് നല്‍കില്ലെന്നുറച്ച് സി.പി.എം, പ്രതിപക്ഷത്ത് വിള്ളല്‍

ഓലഷെഡ്ഡിലുറങ്ങിയ യുവാവ് കാറ്റില്‍ മരം വീണ് മരിച്ചു

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങള്‍ കീഴടക്കിയ സലിം കുമാറിന്റെ വേര്‍പാടില്‍ റിയാദ് ഒഐസിസി അനുശോചിച്ചു

ഭാര്യയെ കൊല്ലാന്‍ 19 കാരന് ക്വട്ടേഷന്‍, രണ്ടു പേരും അറസ്റ്റില്‍

 ഹജ്ജിനു ശേഷമുള്ള തീര്‍ഥാടകരുടെ  ആദ്യസംഘം മദീനയിലെത്തി; ഹൃദ്യമായ സ്വീകരണമൊരുക്കി കെ.എം.സി.സി