l o a d i n g

ഇന്ത്യ

ഓട്ടോ ഡ്രൈവര്‍ക്ക് അബദ്ധത്തില്‍ അയച്ചത് 15,682 രൂപ; പണം തിരികെ നല്‍കി മാതൃകയായി അല്‍താഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2026

മുംബൈ- മുംബൈ സ്വദേശിയും 'ഹിംഗ്ലീഷ്' കമ്പനിയുടെ സ്ഥാപകനുമായ ശുഭം ഗുണെ എന്ന യുവാവിന് സംഭവിച്ച ഒരു അബദ്ധവും അതിനുപിന്നാലെ ഉണ്ടായ ഹൃദയസ്പര്‍ശിയായ അനുഭവവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഒരു വിദേശ ക്ലയന്റുമായുള്ള സുപ്രധാന കൂടിക്കാഴ്ചക്കായി അതിരാവിലെ തിടുക്കത്തില്‍ പോകുന്നതിനിടയിലാണ് ശുഭത്തിന് അമളി പറ്റിയത്. രാവിലെ 7 മണിക്ക് നിശ്ചയിച്ചിരുന്ന മീറ്റിംഗിന് വൈകിയോടിയ ശുഭം, താന്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ വാടകയായ 156 രൂപയ്ക്ക് പകരം ഗൂഗിള്‍ പേ വഴി അബദ്ധത്തില്‍ ടൈപ്പ് ചെയ്ത് അയച്ചത് 15,682 രൂപയായിരുന്നു. തിടുക്കത്തിനിടയില്‍ സ്‌ക്രീന്‍ പോലും ശ്രദ്ധിക്കാതെ താരം മീറ്റിംഗിനായി കെട്ടിടത്തിനുള്ളിലേക്ക് ഓടുകയായിരുന്നു.

എന്നാല്‍ ശുഭം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല ആ ബിസിനസ്സ് മീറ്റിംഗ് മുന്നോട്ട് പോയത്. വലിയൊരു അവസരം നഷ്ടപ്പെട്ടു എന്ന നിരാശയോടെയും കടുത്ത മാനസിക വിഷമത്തോടെയും മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ശുഭത്തെ കാത്ത് മറ്റൊരു അത്ഭുതമായിരുന്നു പുറത്തുണ്ടായിരുന്നത്. താന്‍ പണം മാറി അയച്ച അല്‍താഫ് എന്ന ഓട്ടോ ഡ്രൈവര്‍ ശുഭത്തെയും കാത്ത് അതേ സ്ഥലത്ത് തന്നെ നില്‍പ്പുണ്ടായിരുന്നു. ശുഭത്തിനരികിലെത്തിയ അല്‍താഫ്, തനിക്ക് വലിയൊരു തുക അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് പറയുകയും ആ പണം മുഴുവന്‍ ഉടന്‍ തന്നെ ശുഭത്തിന് തിരികെ നല്‍കുകയും ചെയ്തു.

യാത്രാക്കൂലിയായ 156 രൂപയെങ്കിലും കൈവശം വെക്കാന്‍ ശുഭം നിര്‍ബന്ധിച്ചെങ്കിലും അല്‍താഫ് അത് വാങ്ങാന്‍ തയ്യാറായില്ല. രാവിലെ തന്നെ കടുത്ത മാനസികവിഷമത്തിലൂടെയാണ് ശുഭം കടന്നുപോകുന്നതെന്ന് മനസ്സിലാക്കിയ അല്‍താഫ്, 'ഇത് നമ്മള്‍ രണ്ടുപേരുടെയും ദിവസത്തിന്റെ തുടക്കമാണ് സാര്‍' എന്ന് പറഞ്ഞുകൊണ്ട് പണം വാങ്ങാതെ മടങ്ങുകയായിരുന്നു. ഈ സംഭവത്തിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം, നിരാശപ്പെടുത്തിയ ആ വിദേശ ക്ലയന്റ് ശുഭത്തെ വീണ്ടും ബന്ധപ്പെടുകയും ബിസിനസ്സുമായി മുന്നോട്ട് പോകാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സന്തോഷവാര്‍ത്ത അറിഞ്ഞയുടന്‍ തന്റെ മനസ്സ് ആദ്യം ഓടിയെത്തിയത് അന്ന് രാവിലെ തനിക്കൊപ്പം നിന്ന അല്‍താഫിന്റെ മുഖത്തേക്കാണെന്ന് ശുഭം തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ കുറിച്ചു.

പിന്നീട് അല്‍താഫിനോടുള്ള നന്ദിസൂചകമായി യാത്രാക്കൂലിയും ചെറിയൊരു സമ്മാനത്തുകയും അടക്കം 500 രൂപ ശുഭം അദ്ദേഹത്തിന് അയച്ചുകൊടുത്തു. പണമിടപാടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ശുഭം പങ്കുവെച്ച ഈ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മറ്റൊരാളുടെ അബദ്ധത്തില്‍ നിന്ന് ലാഭം കൊയ്യാന്‍ നൂറ് വട്ടമുള്ള അവസരമുണ്ടായിട്ടും, അത് വേണ്ടെന്നുവെച്ച അല്‍താഫിന്റെ സത്യസന്ധതയെയും നന്മയെയും പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026