l o a d i n g

കേരള

ഭാര്യയെ കൊല്ലാന്‍ 19 കാരന് ക്വട്ടേഷന്‍, രണ്ടു പേരും അറസ്റ്റില്‍

Thumbnail

തൃശൂര്‍: അഗതിമന്ദിരത്തില്‍ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാന്‍ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷന്‍ നല്‍കി. ഇരുവരും അറസ്റ്റിലായി. അരയ്ക്ക് താഴെ തളര്‍ന്ന നിലയിലുള്ള ഭര്‍ത്താവിനെ അഗതിമന്ദിരത്തില്‍നിന്നാണ് പിടികൂടിയത്. ചേര്‍പ്പ് തണ്ടാശ്ശേരി ഷിബു ജോര്‍ജ് (50), വിഷ്ണു (സത്യം-19) എന്നിവരാണ് അറസ്റ്റിലായത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്ക് താഴെ തളര്‍ന്ന ഷിബു, ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് അഗതിമന്ദിരത്തില്‍ കഴിയുന്നത്. ഭാര്യ ഇപ്പോഴും ഷിബുവിന്റെ വീട്ടിലാണ് താമസം. ഇവരുടെ പരാതിപ്രകാരം ഇയാളുടെ പേരില്‍ സ്ത്രീപീഡനത്തിന് കേസുണ്ട്. ഷിബുവിനെ പരിചരിച്ചാണ് വിഷ്ണു സൗഹൃദത്തിലാകുന്നത്.

ഷിബുവിന്റെ നിര്‍ദേശപ്രകാരം വടിവാളുമായി ചേര്‍പ്പ് പള്ളിക്ക് സമീപമുള്ള ഇയാളുടെ വീടിന്റെ പരിസരത്ത് കാത്തുനില്‍ക്കുന്നതുകണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോള്‍ ഷര്‍ട്ടിനുള്ളില്‍നിന്ന് വടിവാള്‍ ലഭിച്ചു.

ചോദ്യംചെയ്യലില്‍ ഷിബു ജോര്‍ജിന്റെ ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ടാണ് എത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. ഷിബുവിന്റെ പേരില്‍ ഭാര്യ പരാതി നല്‍കിയതിലുള്ള വൈരമാണ് ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. രണ്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026