ജിസാന്‍: ജിസാനിലെ സാലിം ബാബിക്കി ടൊയോട്ട കമ്പനിയില്‍ സ്‌പെയര്‍ പാര്‍ട്സ് ജനറല്‍ മാനേജരായിരുന്ന കര്‍ണാടക മംഗലാപുരം സ്വദേശി ഇസ്മായില്‍ മജാല്‍ (71) നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
44 വര്‍ഷക്കാലമായി ജിസാനിലെ ടൊയോട്ട കമ്പനിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയും മൂന്ന് ആണ്‍മക്കളുമുണ്ട്. മക്കളില്‍ ഒരാള്‍ ജിസാന്‍ ബാബിക്കി കമ്പനിയിലും മറ്റ് രണ്ടുപേര്‍ ജിദ്ദയിലുമാണ് ജോലി ചെയ്യുന്നത്.
മകന്‍ വസീല്‍ മജാലിന്റെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കി, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. സൗദി കെഎംസിസി സെക്രട്ടറി ഹാരിസ് കല്ലായി, കമ്പനി പ്രതിനിധി മനു മോഹന്‍ എന്നിവരും പിന്തുണയുമായി കൂടെയുണ്ട്.
Related News