l o a d i n g

കേരള

എസ്.എന്‍.ഡി.പി യോഗം നേതാവ് മഹേശന്റെ ആത്മഹത്യ: പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട വി.എം സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

Thumbnail

കൊച്ചി: എസ്.എന്‍.ഡി.പി. യോഗത്തിന്റെ കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ദേവസ്വം ഖജാന്‍ജിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.കെ.മഹേശനെ സ്വയം ജീവന്‍ വെടിയുന്ന സാഹചര്യത്തിലേയ്ക്ക് എത്തിക്കുന്നതിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖമന്ത്രി വി.ഡി സതീശന് കത്തെഴുതി. മഹേശന്റെ സഹധര്‍മ്മിണി ഉഷാദേവി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഈ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം കത്തുമുഖാന്തിരം ഞാനും മുന്‍ മുഖ്യമന്ത്രി പിണറായിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫലപ്രദമായ യാതൊരു നടപടിയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. അതിനാല്‍ ഉഷാദേവിയുടെ അപേക്ഷയില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിന് സത്യസന്ധരും സമര്‍ത്ഥരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നത്തലക്കും എക്‌സൈസ് മന്ത്രി എം ലിജുവിനും നല്‍കിയിട്ടുണ്ട്.

കത്തിന്റെ പൂര്‍ണ രൂപം'

06.06.2026
പ്രിയപ്പെട്ട മുഖ്യമന്ത്രി,
ചേര്‍ത്തല താലൂക്ക് കണിച്ചുകുളങ്ങര കൂട്ടുങ്ങല്‍ വീട്ടില്‍ സ്വയം ജീവനൊടുക്കിയ കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷ ഇതോടൊപ്പം അയയ്ക്കുന്നു.
എസ്.എന്‍.ഡി.പി. യോഗത്തിന്റെ കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ദേവസ്വം ഖജാന്‍ജിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.കെ.മഹേശനെ സ്വയം ജീവന്‍ വെടിയുന്ന സാഹചര്യത്തിലേയ്ക്ക് എത്തിക്കുന്നതിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അപേക്ഷിച്ചുകൊണ്ട് മഹേശന്റെ സഹധര്‍മ്മിണി ശ്രീമതി ഉഷാദേവി അന്നത്തെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്.
ഇക്കാര്യം കത്തുമുഖാന്തിരം ഞാനും മുന്‍ മുഖ്യമന്ത്രി ശ്രീ.പിണറായിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫലപ്രദമായ യാതൊരു നടപടിയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
സ്വജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് 32 പേജ് വരുന്ന ആത്മഹത്യാകുറിപ്പ് കേരളത്തിലെ എസ്.എന്‍.ഡി.പി. യൂണിയന്‍ നേതാക്കള്‍ക്ക് മഹേശന്‍ അയച്ചു നല്‍കിയതായും പ്രസ്തുത കുറിപ്പില്‍ ശ്രീ.വെള്ളാപ്പള്ളി നടേശനില്‍ നിന്നും താന്‍ അനുഭവിച്ച മാനസിക പീഢനങ്ങളും, കേസ്സുകളില്‍ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണിയും, മൈക്രോ ഫിനാന്‍സ് ക്രമക്കേടുകളുടെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുമെന്ന ഭീഷണിയുടേയും എസ്.എന്‍.ഡി.പി. യോഗത്തിലും ട്രസ്റ്റിലും നടന്നുവരുന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ മഹേശനില്‍ ചുമത്തുമെന്നുമുള്ള വെള്ളാപ്പള്ളിയുടെ ഭീഷണിയുമാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണമെന്ന് മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നുവെന്ന് ശ്രീമതി ഉഷാകുമാരിയുടെ ഈ അപേക്ഷയില്‍ പറയുന്നുണ്ട്. മരണ ദിവസം തയ്യാറാക്കി പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മരണ കാരണം വിവരിച്ച മറ്റൊരു ആത്മഹത്യാ കുറിപ്പ് വെള്ളാപ്പള്ളിയുടെ സ്വാധീനം ഉപയോഗിച്ച് പോലീസ് സേന മാറ്റിയതായി ചില ഉദ്യോഗസ്ഥര്‍ തങ്ങളെ അറിയിച്ചതായും ഈ അപേക്ഷയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലീസ് കണ്ടെടുത്ത സുപ്രധാനവും പ്രസക്തവുമായ രേഖകള്‍ മിക്കതും തമസ്‌കരിക്കപ്പെടുന്ന ദുസ്ഥിതിയാണുണ്ടായത്. മഹേശന്റെ ചരമക്കുറിപ്പുകളില്‍ തുറന്നുപറഞ്ഞിരുന്ന വസ്തുതകളെക്കുറിച്ചൊന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇതെല്ലാം കണത്തിലെടുത്ത് ഇനിയെങ്കിലും നാടിനെ നടുക്കിയ ഈ ദാരുണ സംഭവത്തെക്കുറിച്ച് സത്യസന്ധരും, നിഷ്പക്ഷരും, കാര്യപ്രാപ്തിയുള്ളവരായും നല്ല പൂര്‍വ്വകാല പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് കൃത്യമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നിയമവാഴ്ചക്കുതന്നെ സംഭവിക്കുന്ന അതിഗുരുതരമായ വീഴ്ചതന്നെയായിരിക്കും. നിയമസംവിധാനത്തെ കബളിപ്പിച്ചുകൊണ്ട് ഒരു കുറ്റവാളിപോലും രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഈ വൈകിയവേളയിലെങ്കിലും നീതി നടപ്പാക്കിയേ തീരൂ. അതുകൊണ്ട് ശ്രീമതി ഉഷാദേവിയുടെ അപേക്ഷയില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെപിടിയില്‍ കൊണ്ടുവരുന്നതിന് സത്യസന്ധരും സമര്‍ത്ഥരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
സ്നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ. വി.ഡി.സതീശന്‍
ബഹു. മുഖ്യമന്ത്രി

പകര്‍പ്പ് : ശ്രീ.രമേശ് ചെന്നിത്തല,
ബഹു. ആഭ്യന്തരവകുപ്പുമന്ത്രി.
ശ്രീ.എം.ലിജു,
ബഹു.സഹകരണ എക്സൈസ് വകുപ്പുമന്ത്രി.

Latest News

 ദുബായില്‍ മിനി ബസ് ട്രക്കിലിടിച്ച് 7 മരണം, 9 പേര്‍ക്ക് പരിക്ക്
ദുബായില്‍ മിനി ബസ് ട്രക്കിലിടിച്ച് 7 മരണം, 9 പേര്‍ക്ക് പരിക്ക്
June 8, 2026
ഇത്തിരി നേരം: ഒത്തിരി കാര്യം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം, തുടക്കം ജൂണ്‍ 15 മുതല്‍, ഇടുക്കിയില്‍ കാട്ടാന ആക്രമണം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം
ഇത്തിരി നേരം: ഒത്തിരി കാര്യം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം, തുടക്കം ജൂണ്‍ 15 മുതല്‍, ഇടുക്കിയില്‍ കാട്ടാന ആക്രമണം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം
June 8, 2026
എസ്.എന്‍.ഡി.പി യോഗം നേതാവ് മഹേശന്റെ ആത്മഹത്യ: പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട വി.എം സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി
എസ്.എന്‍.ഡി.പി യോഗം നേതാവ് മഹേശന്റെ ആത്മഹത്യ: പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട വി.എം സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി
June 8, 2026
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 15 മരണം, സുനാമി ഭീഷണിയും ആശങ്കയും
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 15 മരണം, സുനാമി ഭീഷണിയും ആശങ്കയും
June 8, 2026
റാങ്ക് തിളക്കവുമായി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥിനി
റാങ്ക് തിളക്കവുമായി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥിനി
June 8, 2026
 ജിസാന്‍ ടൊയോട്ട പാര്‍ട്സ് ജനറല്‍ മാനേജര്‍ ഇസ്മായില്‍ മജാല്‍ നിര്യാതനായി
ജിസാന്‍ ടൊയോട്ട പാര്‍ട്സ് ജനറല്‍ മാനേജര്‍ ഇസ്മായില്‍ മജാല്‍ നിര്യാതനായി
June 8, 2026
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം, തിരിച്ചടിച്ച് ഇറാന്‍, സംഘര്‍ഷം സമാധാന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം, തിരിച്ചടിച്ച് ഇറാന്‍, സംഘര്‍ഷം സമാധാന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
June 8, 2026
ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി
ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി
June 7, 2026
ജിസാനില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു
ജിസാനില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു
June 7, 2026
മുഖ്യമന്ത്രി വി.ഡി.സതീശനുമായി ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി വി.ഡി.സതീശനുമായി ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി
June 7, 2026