l o a d i n g

ഗൾഫ്

സലിം കുമാറിന്റെ വിയോഗത്തില്‍ ഒഐസിസി ജിദ്ദ റീജിയണല്‍ കമ്മറ്റി അനുശോചിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026

ജിദ്ദ: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ കലാകാരന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ ഒഐസിസി വെസ്റ്റേണ്‍ റീജിയണല്‍ കമ്മറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി. കലാപരമായ കഴിവുകള്‍ക്കപ്പുറം ഉന്നതമായ രാഷ്ട്രീയ ബോധം പുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അനുശോചനക്കുറിപ്പില്‍ കമ്മറ്റി അഭിപ്രായപ്പെട്ടു.

അഭിമാനബോധത്തോടെ താനൊരു കോണ്‍ഗ്രസുകാരനാണെന്ന് പൊതുവേദികളില്‍ ഉറക്കെപ്പറയാന്‍ അദ്ദേഹം ഒരിക്കലും മടികാണിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി കേരളത്തിലുടനീളം സജീവമായി പ്രചാരണത്തിനിറങ്ങാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ തെറ്റായ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും നര്‍മ്മബോധത്തോടെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയ അദ്ദേഹത്തിന്റെ ശൈലി കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്താണ് പകര്‍ന്നിരുന്നത്.

താന്‍ കടന്നുവന്ന വഴികള്‍ മറക്കാതെ, സാധാരണക്കാരെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നന്മനിറഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ സലിം കുമാര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും. സലിം കുമാറിന്റെ വിടവാങ്ങല്‍ കലാകേരളത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയും നികത്താനാവാത്ത നഷ്ടമാണെന്ന് ഒഐസിസി ജിദ്ദ റീജിയണല്‍ കമ്മറ്റി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026