l o a d i n g

ഗൾഫ്

പ്രവാസി ക്ഷേമനിധി തകര്‍ച്ചയിലേക്ക്; അടിയന്തര പാക്കേജ് പ്രഖ്യാപിക്കണം: മുഖ്യമന്ത്രിക്ക് ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനറുടെ നിവേദനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026


തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസി ക്ഷേമനിധി ബോര്‍ഡിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും, ലക്ഷക്കണക്കിന് പ്രവാസികളുടെ പെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനറും സൗദി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി (ജിദ്ദ) മുന്‍ പ്രസിഡന്റുമായ കെ.ടി.എ. മുനീര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം സമര്‍പ്പിച്ചു.

ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പോലുമുള്ള തുക നിലവില്‍ ക്ഷേമനിധി ഫണ്ടിലില്ലെന്നാണ് അറിയുവാന്‍ സാധിച്ചത്. ഇത് തുടര്‍ന്നാല്‍ ഒരു ലക്ഷത്തോളം വരുന്ന സാധാരണക്കാരായ പ്രവാസികളുടെ പെന്‍ഷന്‍ പൂര്‍ണ്ണമായി മുടങ്ങുന്ന അവസ്ഥയാണുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മടങ്ങിയെത്തുന്ന പ്രവാസികളുടെ ആശ്രയമായ നോര്‍ക്കയുടെ NDPREM അടക്കമുള്ള പുനരധിവാസ പദ്ധതികള്‍ സാമ്പത്തിക ഞെരുക്കം മൂലം നിലച്ച മട്ടാണ്. ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള സബ്സിഡി തുക വലിയ തോതില്‍ കുടിശികയായതാണ് ബാങ്കുകള്‍ പുതിയ വായ്പകള്‍ അനുവദിക്കാത്തതിന് കാരണം. ഈ കുടിശിക അടിയന്തരമായി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ വിമാനത്താവളങ്ങളിലെ മാതൃകയില്‍ വലിയ സമ്മാനത്തുകയോ ആഡംബര സമ്മാനങ്ങളോ ഉള്‍പ്പെടുത്തിയുള്ള മെഗാ ലോട്ടറി സംവിധാനം ഓണ്‍ലൈനായും ഓഫ്ലൈനായും ആവിഷ്‌കരിക്കുക. ഇതിലൂടെ ലഭിക്കുന്ന വരുമാനം പ്രവാസി പെന്‍ഷനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി മാത്രം വിനിയോഗിക്കുന്ന പ്രത്യേക ഫണ്ടിലേക്ക് മാറ്റുക., ക്ഷേമനിധി കൂടുതല്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രതിമാസ അംശാദായ വിഹിതവും പുതുതായി ചേരുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസും കാലോചിതമായി പരിഷ്‌കരിക്കുക. പ്രവാസികളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമായി വിനിയോഗിക്കുന്നതിനും അതിലൂടെ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരു ഭാഗം പ്രവാസി ക്ഷേമത്തിനായി ഉപയോഗിക്കുന്നതിനും ഒരു പ്രത്യേക വിങ് രൂപീകരിക്കുക, ഗള്‍ഫ് നാടുകളില്‍ കമ്പനികള്‍ പൂട്ടിയും മറ്റും പെട്ടെന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്കായി അടിയന്തര 'ജോബ് ലോസ് കോമ്പന്‍സേഷന്‍' പാക്കേജ് കൊണ്ടുവരിക, പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്ന ഉത്സവ/അവധി സീസണുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളയടി തടയാന്‍ സ്വകാര്യ പങ്കാളിത്തത്തോടെ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ലോക കേരള സഭയുടെ പേരില്‍ നടക്കുന്ന അനാവശ്യമായ ആഡംബരങ്ങളും ധൂര്‍ത്തും പൂര്‍ണ്ണമായും ഒഴിവാക്കുക. രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം, ഗള്‍ഫ് മേഖലയിലെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്ന യഥാര്‍ത്ഥ പ്രവാസി പ്രതിനിധികള്‍ക്ക് സഭയില്‍ കൂടുതല്‍ അവസരം നല്‍കി ലോക കേരള സഭയെ ജനാധിപത്യവല്‍ക്കരിക്കുക, പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള 60 വയസ്സ് എന്ന പ്രായപരിധി പൂര്‍ണ്ണമായും എടുത്തുകളയണമെന്നും, മടങ്ങിയെത്തിയ സാധാരണക്കാരായ പ്രവാസികള്‍ക്കായി കുറഞ്ഞ പ്രീമിയത്തില്‍ സമഗ്രമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്നും കെ.ടി.എ. മുനീര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നാട്ടിലേക്ക് അയച്ച് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികളുടെ ജീവന്മരണ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അടിയന്തരവും അനുകൂലവുമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ ക്യാപ്ഷന്‍: ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കെ.ടി.എ. മുനീര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ വെച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026