l o a d i n g

കേരള

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ബി. അശോകും എന്‍. പ്രശാന്തും തിരിച്ചെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026


തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. സസ്പെന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ. ബി. അശോക്, എന്‍. പ്രശാന്ത് എന്നിവര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കി. കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ തലപ്പത്തും നിര്‍ണ്ണായക മാറ്റങ്ങളുണ്ട്.

പ്രധാന നിയമനങ്ങള്‍:

ഡോ. ബി. അശോക്: ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.

എന്‍. പ്രശാന്ത്: കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി. (യുവജനകാര്യം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും).

എം.ജി. രാജമാണിക്യം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍. (ഊര്‍ജ്ജം, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പുകളുടെ അധിക ചുമതലയും).

ഡോ. ഷര്‍മിള മേരി ജോസഫ്: ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. (ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ അധിക ചുമതലയും).

ടി.വി. അനുപമ: ഗതാഗത വകുപ്പ് സെക്രട്ടറി. (മെട്രോ റെയില്‍, എയര്‍പോര്‍ട്ട് തുടങ്ങിയവയുടെ ചുമതലയും ഇവര്‍ക്കായിരിക്കും).

ദിവ്യ എസ്. അയ്യര്‍: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (പുതുതായി സൃഷ്ടിച്ച തസ്തിക).

മറ്റ് പ്രധാന മാറ്റങ്ങള്‍:

ഭരണനിര്‍വഹണം സുഗമമാക്കുന്നതിനായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്നീ രണ്ട് എക്സ്-കേഡര്‍ തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ പുതുതായി സൃഷ്ടിച്ചു. പുതിയ ലാന്‍ഡ് റവന്യൂ കമ്മീഷണറായി എച്ച്. ദിനേശനെ നിയമിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ സിന്‍ഹയ്ക്ക് കയര്‍ വികസനത്തിന്റെയും ഹൗസിംഗിന്റെയും അധിക ചുമതല നല്‍കി. കെ.ആര്‍. ജ്യോതിലാലിന് പ്ലാനിംഗ്, എക്കണോമിക് അഫയേഴ്‌സ് വകുപ്പുകളുടെയും പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെയും അധിക ചുമതലകള്‍ കൂടി നല്‍കി. മിന്‍ഹാജ് ആലമിനെ കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.

കൂടാതെ, രാജു നാരായണ സ്വാമി (സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി), കെ. ബിജു (വനം വകുപ്പ് സെക്രട്ടറി), കെ. ജീവന്‍ ബാബു (റവന്യു, ദുരന്ത നിവാരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി), എസ്. സുഹാസ് (ജല വിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി), അദീല അബ്ദുല്ല (പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി), ശ്രീധന്യ സുരേഷ് (ഫുഡ് സേഫ്റ്റി കമ്മീഷണര്‍), ഡോ. രേണു രാജ് (ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി) എന്നിവരും പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

ആരോഗ്യ വകുപ്പിലെ ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ആയുഷ് വകുപ്പിലും ആരോഗ്യ വകുപ്പിലും തുടരുമെങ്കിലും സാംസ്‌കാരികം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.


Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026