l o a d i n g

സാംസ്കാരികം

ബിജു പി. നീലീശ്വരത്തിന്റെ 'മണല്‍ത്തട്ട്' പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ നാടകപ്രവര്‍ത്തകന്‍ ബിജു പി. നീലീശ്വരം എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം, 'മണല്‍ത്തട്ട്: ഒരു അറേബ്യന്‍ നാടകവണ്ടിയുടെ യാത്രാനുഭവങ്ങള്‍' ദമ്മാമില്‍ പ്രകാശനം ചെയ്തു. സൗദി മലയാളീ സമാജം സംഘടിപ്പിച്ച ചടങ്ങില്‍ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. സൗദി ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഹ്‌മദ് അല്‍ മുല്ല ഉദ്ഘാടനം ചെയ്തു. സാഹിത്യപ്രവര്‍ത്തന രംഗത്ത് സൗദി മലയാളി സമാജം നടത്തുന്ന നിസ്തുലമായ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ എഴുത്തുകാരിയും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകയുമായ സബീന എം. സാലി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. നടനും സംവിധായകനും നാടകപ്രവര്‍ത്തകനുമായ പ്രമോദ് കോഴിക്കോട് പുസ്തകം ഏറ്റുവാങ്ങി. സൗദി മലയാളി സമാജം ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു പുസ്തകപരിചയം നടത്തി. നാടകത്തെ പ്രഥമ പ്രണയമാക്കിയ ഒരു കൂട്ടം സൗദി അറേബ്യന്‍ പ്രവാസികളുടെയും, അവരെ മുന്നില്‍ നിന്ന് നയിച്ച ബിജു പി. നീലീശ്വരം എന്ന പ്രതിഭാശാലിയായ നാടകക്കാരന്റെയും ജീവിതയാത്ര പറയുന്ന ഏറെ വ്യത്യസ്തമായൊരു പുസ്തകമാണ് 'മണല്‍ത്തട്ട്'. ഡെസ്റ്റിനി ബുക്ക്‌സ്, കോഴിക്കോട് പ്രസിദ്ധീകരിച്ച ഈ പുസ്തകം കേവലം അനുഭവക്കുറിപ്പുകള്‍ മാത്രമല്ല, ജീവിതം തുടിക്കുന്ന ഒരു നീണ്ട നാടകക്കാലത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.

പിന്നിട്ട ഇരുപത് വര്‍ഷങ്ങളിലെ തന്റെ നാടക പ്രവര്‍ത്തനങ്ങള്‍, അതിലൂടെ പഠിച്ച അനുഭവപാഠങ്ങള്‍, പരാതികള്‍, പരിഭവങ്ങള്‍, നിരാശകള്‍, സന്തോഷങ്ങള്‍ എന്നിവയെല്ലാം ഈ പുസ്തകത്തില്‍ ബിജു പി. നീലീശ്വരം പകര്‍ത്തിയിരിക്കുന്നു. പ്രവാസലോകത്തെ നാടകത്തെക്കുറിച്ച് അറിയാന്‍ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടതുണ്ടെന്ന് പുസ്തകാവതരണത്തില്‍ അവര്‍ ഓര്‍മ്മിപ്പിച്ചു.

സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍, സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖരായ ജോളി ലോനപ്പന്‍, പ്രദീപ് കൊട്ടിയം, ഇ.കെ. സലിം, അഡ്വക്കറ്റ് ആര്‍. ഷഹിന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുഖ്യാതിഥി അഹ്‌മദ് അല്‍ മുല്ലയ്ക്കുള്ള സമാജത്തിന്റെ ആദരവ് രക്ഷാധികാരി മുരളീധരന്‍ നായര്‍ സമര്‍പ്പിച്ചു. ഗ്രന്ഥകാരന്‍ ബിജു പി. നീലീശ്വരത്തിനുള്ള സ്‌നേഹാദരവ് സമാജം രക്ഷാധികാരി ആസിഫ് താനൂരും നിര്‍വ്വാഹക സമിതിയംഗം ഉണ്ണികൃഷ്ണനും ചേര്‍ന്ന് സമ്മാനിച്ചു. പ്രവിശ്യയിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ റീം അഹ്‌മദ് മുല്ല, മുരളി ഊട്ടുകുളം, ഷാജി മതിലകം, ആല്‍ബിന്‍ ജോസഫ്, രഞ്ജിത്ത് വടകര, സുനില്‍ മുഹമ്മദ്, സോഫിയ ഷാജഹാന്‍, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക പ്രസാദ്, രശ്മി രാമചന്ദ്രന്‍, ഷിബു ഉണ്ണൂണ്ണി, നവാസ് ബഷീര്‍, ലിബി ജെയിംസ്, ബിജു പൂതക്കുളം, ജയന്‍ തച്ചമ്പാറ തുടങ്ങി ഒട്ടനവധിപേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചടങ്ങിന് മുന്നോടിയായി നടന്ന കലാസന്ധ്യയില്‍ കല്യാണി ബിനു, ബിനു കുഞ്ഞ്, നിഖില്‍ മുരളീധരന്‍, ഡോ. നവ്യ വിനോദ്, ജസീര്‍ കണ്ണൂര്‍, സിദ്ദിഖ് കായംകുളം എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ ശ്രദ്ധേയമായി. വിസ്മയ സജീഷ് അവതരിപ്പിച്ച മലയാളി സമാജം അവതരണഗാനത്തിന്റെ മനോഹരമായ നൃത്താവിഷ്‌കാരം ചടങ്ങിന് മാറ്റുകൂട്ടി. കലാസന്ധ്യയ്ക്ക് ബിനു കുഞ്ഞ് അവതാരകനായിരുന്നു. ബിജു പി. നീലീശ്വരം മറുപടി പ്രസംഗം നടത്തി. മലയാളീ സമാജം ഭാരവാഹികളായ ഫെബിനാ നജ്മുസമാന്‍, ഹുസൈന്‍ ചമ്പോളില്‍, നജ്മുസ്മാന്‍ കുളങ്ങരതൊടി, ബിനു പുരുഷോത്തമന്‍, ഷാജു അഞ്ചേരി, ലീന ഉണ്ണികൃഷ്ണന്‍, വിനോദ് കുഞ്ഞ്, ഹുസ്‌ന ആസിഫ്, സരള ജേക്കബ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ സമാജം രക്ഷാധികാരി ജേക്കബ് ഉതുപ്പ് സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു. ഡോ. അമിത ബഷീര്‍ അവതാരകയായിരുന്നു.

Photo

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026