l o a d i n g

കേരള

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുസ്ലിം ലീഗ് നേതാവുമായ കെ.കെ. മുഹമ്മദ് അന്തരിച്ചു

Thumbnail

കണ്ണൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ.കെ. മുഹമ്മദ് ഇന്ന് (11.06.2026) പുലര്‍ച്ചെ 4.50-ന് അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പെരിങ്ങത്തൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

ചന്ദ്രിക മുന്‍ റസിഡന്റ് എഡിറ്ററും ലീഗ് ടൈംസ് മുന്‍ പത്രാധിപരുമായിരുന്നു. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ വിശ്വസ്തനും ശിഷ്യനുമായിരുന്ന അദ്ദേഹം മുസ്ലിം യൂത്ത് ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.

1936 ജൂണ്‍ 20-ന് മാഹി പെരിങ്ങാടിയില്‍ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെ വിടെ ബീവിയുടെയും മകനായാണ് ജനനം. ന്യൂ മാഹി മയ്യലവിയ്യ മദ്രസ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മടപ്പള്ളി കോളജില്‍ നിന്ന് ബി.എസ്.സി ബിരുദവും നേടി. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ എം.എസ്.എഫ് വഴി രാഷ്ട്രീയത്തിലെത്തി. മടപ്പള്ളി കോളജ് എം.എസ്.എഫ് സെക്രട്ടറിയായും പെരിങ്ങാടിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായും തുടക്കം കുറിച്ചു. അക്കാലത്തുതന്നെ ചന്ദ്രികയുടെ മാഹി പ്രാദേശിക ലേഖകനായിരുന്നു.

ബിരുദപഠനത്തിന് ശേഷം സഹോദരീഭര്‍ത്താവിനൊപ്പം ബിസിനസ്സുമായി പാലക്കാട്ടെത്തിയ അദ്ദേഹം അവിടെയും പൊതുരംഗത്ത് സജീവമായി. പാലക്കാട് ചന്ദ്രിക ജില്ലാ ലേഖകന്‍, അവിഭക്ത മുസ്ലിം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെയും സി.കെ.പി. ചെറിയ മമ്മുക്കേയി സാഹിബിന്റെയും നിര്‍ദ്ദേശപ്രകാരം ബിസിനസ് ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് പ്രവര്‍ത്തനമേഖല മാറ്റി.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും ചന്ദ്രിക കോഴിക്കോട് ന്യൂസ് ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചു. 1968-ല്‍ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന നേതൃത്വത്തിലേക്കും പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്കും എത്തി. 1975-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ ലീഗിലായിരുന്നു. അഖിലേന്ത്യാ ലീഗിന്റെ മുഖപത്രമായിരുന്ന 'ലീഗ് ടൈംസി'ന്റെ പത്രാധിപരുമായി.

1985-ല്‍ ലീഗ് ലയനത്തിന് ശേഷം ചന്ദ്രികയില്‍ അസോസിയേറ്റ് എഡിറ്ററായി തിരിച്ചെത്തി. ചന്ദ്രിക എറണാകുളം എഡിഷന്‍ സ്ഥാപക റസിഡന്റ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, പത്രപ്രവര്‍ത്തക യൂണിയന്‍ ദേശീയ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തനത്തിനൊപ്പം വിദ്യാഭ്യാസ-ജീവകാരുണ്യ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തിരൂര്‍, കോഴിക്കോട് സൗത്ത്, പെരിങ്ങളം എന്നിവിടങ്ങളില്‍ നിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

മത്തിപ്പറമ്പ് ഹിദായത്തുല്‍ അനാം ജുമാ മസ്ജിദിന്റെ പ്രസിഡന്റ്, ഫെഡറേഷന്‍ ഓഫ് മുസ്ലിം ഓര്‍ഫനേജ് കോളജസ്, പെരിങ്ങത്തൂര്‍ ദര്‍സ് യതീംഖാന, കണ്ണൂര്‍ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് & ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ മൈനോറിറ്റി എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്റായിരുന്നു. എന്‍.എ.എം. ആര്‍ട്‌സ് & സയന്‍സ് കോളജ് കല്ലിക്കണ്ടി, പെരിങ്ങത്തൂര്‍ ബി.എഡ് കോളജ്, ടി.ടി.ഐ എന്നിവയുടെ മാനേജര്‍, എസ്.എം.എഫ്. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കുടുംബം
ഭാര്യ: സൈനബ ഹജ്ജുമ്മ (മുസ്ലിം ലീഗ് നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ഖത്തറിലെ സഫാരി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനുമായ സൈനുല്‍ ആബിദിന്റെ സഹോദരി). മക്കള്‍: നിസാര്‍ മുഹമ്മദ് (ഗ്രാമത്തി), ജാഫര്‍ഖാന്‍ മുഹമ്മദ് (ചൊക്ലി), സറീന (വടകര), അബ്ദുല്‍ അസീസ് (മത്തിപ്പറമ്പ്), ഫൈസല്‍ മുഹമ്മദ് (ചെമ്പാട്), ജസീല (പെരിങ്ങാടി), സാജിദ (കതിരൂര്‍), ഷഫീന (കൈവേലിക്കല്‍), സഫൂറ (കൈനാട്ടി, വടകര), സുഫൈറ, സുമയ (കൂരാറ).
മരുമക്കള്‍: അസ്മ നിസാര്‍, സീനത്ത് ജാഫര്‍, മുഹമ്മദ് ശാഫി, നദീറ അസീസ്, റജ്ന ഫൈസല്‍, നൗഷാദ്, മുഹമ്മദ് റഫീഖ്, ഹാരിസ്, ജാബിര്‍, ഷാനവാസ്, അബ്ദുല്‍ മജീദ്.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News