l o a d i n g

കേരള

ജര്‍മ്മനിയില്‍ നഴ്‌സിങ് പഠനം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം; 15 വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ട്രാക്ട് കൈമാറി

Thumbnail

തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സൗജന്യമായും സ്‌റ്റൈപ്പന്റോടെയുമുള്ള നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് 'ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമി'ന്റെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ട്രാക്ട് കൈമാറി. നോര്‍ക്ക വകുപ്പ് ഡയറക്ടറും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആസിഫ് കെ. യൂസഫ്, ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ് എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ട്രാക്ട് നല്‍കി. 2026 ഫെബ്രുവരിയില്‍ നടത്തിയ അഭിമുഖങ്ങളിലൂടെ തിരഞ്ഞെടുത്ത 15 പേര്‍ക്കാണ് കോണ്‍ട്രാക്ട് ലഭിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഇയാണ്: ബയേണ്‍ സ്റ്റേറ്റ് (ആള്‍ട്ടന്‍ഹില്‍ഫെ ഓഗ്‌സ്ബര്‍ഗ്): അനുശ്രീ കെ. ജ്യോതി, നന്ദന വിനീഷ്, ക്രിസ്റ്റീന ജിബു, മരിയ ജോര്‍ജ്, ശ്രീലക്ഷ്മി വിനോദ്കുമാര്‍. നോര്‍ഡ്റൈന്‍-വെസ്റ്റ്ഫാലന്‍ സ്റ്റേറ്റ് (ലൂയിസന്‍ ഹോസ്പിറ്റല്‍ ആഹന്‍): സാരംഗ് ചോടോപ്പറമ്പില്‍, മരിയ ലിസ്ബത്ത് ജെയ്സണ്‍, ഗംഗ മഞ്ജുഷ. റൈന്‍ലാന്‍ഡ്-ഫാല്‍സ് സ്റ്റേറ്റ് (മാരിയന്‍ക്രാങ്കന്‍ഹൗസ് കോഹം ഹോസ്പിറ്റല്‍): അല്‍ഫോന്‍സ ജോയ്, അഞ്ജന ശ്രീധരന്‍, ദേവനാരായണന്‍ രജിമോന്‍, മാളവിക ശ്രീജ, നിഷ നൈനാന്‍, അനഘ സുരേഷ്, അബീന വര്‍ഗീസ്. ഇവര്‍ മൂന്നു വര്‍ഷത്തെ നഴ്‌സിങ് പഠനത്തിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റോടെ ജര്‍മ്മനിയിലെത്തും.

നോര്‍ക്ക റൂട്ട്‌സ്, ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ (GIZ) എന്നിവ സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ജര്‍മ്മനിയില്‍ രജിസ്റ്റേര്‍ഡ് നഴ്‌സായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണല്‍ നഴ്‌സിങ് ട്രെയിനിംഗാണ് പദ്ധതി വഴി ലഭിക്കുന്നത്. നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജര്‍മ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിലെ തൊഴില്‍ സാധ്യത, പഠനകാലയളവില്‍ പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ ഈ പദ്ധതിയുടെ പ്രത്യേകതകളാണ്. കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി ഇതുവരെ തിരഞ്ഞെടുത്ത 87 വിദ്യാര്‍ത്ഥികളില്‍ 72 പേര്‍ ഇതിനകം ജര്‍മ്മനിയിലെത്തിക്കഴിഞ്ഞു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News