l o a d i n g

കായികം

92 വര്‍ഷത്തെ അപരാജിത റെക്കോര്‍ഡ് കാത്തു സൂക്ഷിക്കാനായതിന്റെ ആശ്വാസത്തില്‍ ബ്രസീല്‍, ആദ്യ മത്സര വിജയം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ മൊറോക്കോ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2026

ന്യൂജേഴ്‌സി: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന് വമ്പന്‍ നാണക്കേടില്‍ നിന്ന് രക്ഷ. ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൊറോക്കോയ്ക്കെതിരെ വിനീഷ്യസ് ജൂനിയറിന്റെ തകര്‍പ്പന്‍ ഗോളിലാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീല്‍ സമനില പിടിച്ചുവാങ്ങിയത്. ഇതോടെ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പരാജയപ്പെടാത്ത ബ്രസീലിന്റെ 92 വര്‍ഷം നീളുന്ന അപരാജിത റെക്കോര്‍ഡ് തുടരുന്നു. 1934-ന് ശേഷം ആദ്യമായാണ് ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ തോല്‍വിയുടെ വക്കില്‍ നിന്ന് രക്ഷപ്പെടുന്നത്.

മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ഇസ്മായില്‍ സൈബാരിയിലൂടെയാണ് മൊറോക്കോ ആദ്യം മുന്നിലെത്തിയത്. ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ ബെക്കറും പ്രതിരോധ താരങ്ങളായ ഗബ്രിയേലും മാര്‍ക്കിന്യോസും തമ്മിലുള്ള ആശയക്കുഴപ്പം മുതലെടുത്ത സൈബാരി, ബോക്‌സിന് പുറത്തുനിന്നുള്ള മനോഹരമായ ചിപ്പിലൂടെ പന്ത് വലയിലെത്തിച്ചു. ലോകകപ്പില്‍ ഒരു സൗത്ത് അമേരിക്കന്‍ ടീമിനെതിരെ മൊറോക്കോ നേടുന്ന ആദ്യ ഗോളാണിത്.

തുടര്‍ന്ന് ആക്രമിച്ച് കളിച്ച മൊറോക്കോ ആദ്യ 30 മിനിറ്റിനുള്ളില്‍ 12 തവണയാണ് ബ്രസീലിയന്‍ ഗോള്‍മുഖത്തേക്ക് പായിച്ചത്. 2018-ല്‍ മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഇത്രയധികം സമ്മര്‍ദം ബ്രസീല്‍ നേരിടുന്നത് ആദ്യമായാണ്.

എന്നാല്‍, ആദ്യ പകുതി അവസാനിക്കാന്‍ 13 മിനിറ്റ് ശേഷിക്കെ ബ്രസീലിന്റെ രക്ഷകനായി വിനീഷ്യസ് ജൂനിയര്‍ അവതരിച്ചു. തന്റെ 50-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ വിനീഷ്യസ്, ബ്രൂണോ ഗ്വിമാറസില്‍ നിന്ന് ലഭിച്ച പന്ത് അതിമനോഹരമായി കണ്‍ട്രോള്‍ ചെയ്ത് ബോക്‌സിനുള്ളിലേക്ക് കുതിച്ചു. മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസീന്‍ ബോനുവിനെ കാഴ്ചക്കാരനാക്കി വിനീഷ്യസ് തൊടുത്ത ഉജ്ജ്വലമായ ഷോട്ട് വലയില്‍ പതിച്ചു.

ബ്രസീലിന്റെ 2002 ലോകകപ്പ് ജേതാക്കളായ റൊണാള്‍ഡോ, കാക്ക, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവര്‍ ഗാലറിയിലിരുന്ന് മത്സരം വീക്ഷിക്കുന്നുണ്ടായിരുന്നു. രണ്ടാം പകുതിയില്‍ കാര്‍ലോ ആന്‍സലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ചെങ്കിലും വിജയിക്കുന്ന ഗോള്‍ കണ്ടെത്താനായില്ല. ഗ്വിമാറസിന്റെ ക്രോസ് കണക്ട് ചെയ്യാന്‍ റാഫിഞ്ഞയ്ക്ക് സാധിക്കാതെ പോയത് ബ്രസീലിന് തിരിച്ചടിയായി.

ഈ സമനിലയോടെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം എന്ന മൊറോക്കോയുടെ സ്വപ്നം വീണ്ടും നീണ്ടുപോയി. അതേസമയം, 92 വര്‍ഷമായി കാത്തുസൂക്ഷിക്കുന്ന അഭിമാനകരമായ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ബ്രസീല്‍.

Photo Photo

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026