l o a d i n g

ഗൾഫ്

ദമ്മാമില്‍ 'An Evening with Peace Radio' ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2026

ദമ്മാം: കിഴക്കന്‍ പ്രവിശ്യ സൗദി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദമ്മാമില്‍ സംഘടിപ്പിച്ച 'An Evening with Peace Radio' പരിപാടി ശ്രദ്ധേയമായി. ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതി വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രയോജനപ്പെടുത്തുക, സാമൂഹിക മാധ്യമങ്ങളില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആരോഗ്യകരമായ സാമൂഹിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്റര്‍നെറ്റ് റേഡിയോ സംരംഭമായ 'പീസ് റേഡിയോ' പ്രവര്‍ത്തനം ആരംഭിച്ചത്.

സമൂഹത്തിന്റെ ധാര്‍മികബോധവും പൗരബോധവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന പീസ് റേഡിയോയില്‍ നൂറിലധികം അവതാരകര്‍ നയിക്കുന്ന എണ്‍പതിലധികം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റേഡിയോയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിജ്ഞാനവും പ്രചോദനവും നേടുന്നതിനുള്ള വൈവിധ്യമാര്‍ന്ന പരിപാടികളുണ്ട്.

വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹിക ബന്ധങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, പൊതുകാര്യങ്ങള്‍, നിയമം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പരിപാടികളാണ് പ്രധാനമായും സംപ്രേഷണം ചെയ്യുന്നത്. ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ ശാക്തീകരണത്തിനും ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും സഹായകമായ പരിപാടികളും പീസ് റേഡിയോയുടെ ഭാഗമായി സംപ്രേഷണം ചെയ്യപ്പെടുന്നു. കൂടാതെ, പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ, സാമ്പത്തിക, കുടുംബപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടികളും റേഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സൗദി ദേശീയ ഇസ്ലാഹി സെന്റര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഇമ്പിച്ചിക്കോയ പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ആസാദ് വളപട്ടണം ആശംസകള്‍ നേര്‍ന്നു.

അബ്ദുല്ല അല്‍ ഹികമി, ഇബ്രാഹിം അല്‍ ഹികമി, ഷാനിബ് അല്‍ ഹികമി, സുല്‍ഫിക്കര്‍ പാലക്കാഴി, സര്‍ഫ്രാസ് സ്വലാഹി, ഡോ. ടി. പി. മുഹമ്മദ്, ലത്തീഫ് തെച്ചി, ഡോ. ഫവാസ് യൂസഫ്, ഡോ. ഷഹനാസ്, അബ്ദുല്‍ ജബ്ബാര്‍ വിളത്തൂര്‍, ഷിയാസ് ജുബൈല്‍, അനസ് ഖോബാര്‍, നൗഫല്‍ സുബൈര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026